3:06 pm - Sunday September 26, 0010

മന്ത്രി വിളിച്ചു; മിനിറ്റുകള്‍ക്കുള്ളില്‍ നടപടി

34 Viewed Editor 0 respond

പാലാ: മന്ത്രിയെ വിളിച്ചു പരാതി പറഞ്ഞു മിനിറ്റുകള്‍ക്കുള്ളില്‍ നടപടി. ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ സംരക്ഷിക്കുന്ന മുണ്ടന്‍കുന്ന് സ്നേഹസദനത്തിലെ അന്തേവാസികളുടെ റേഷന്‍ വിതരണത്തിലെ അപാകതയാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ മിനിറ്റുകള്‍ക്കുള്ളില്‍ പരിഹരിച്ചത്.

റേഷന്‍ പെര്‍മിറ്റ് പ്രകാരമുള്ള അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങണമെങ്കില്‍ കോട്ടയത്ത് ചെന്ന് ചെല്ലാനുപയോഗിച്ചു പണം അടച്ചശേഷം മാലത്തുള്ള മൊത്ത വിതരണ കേന്ദ്രത്തില്‍ പോയി ശേഖരിക്കണമെന്ന അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. ഇതിനായി 1500 ല്‍പരം രൂപയോളം വണ്ടിക്കൂലി ഇനത്തില്‍ ഉള്‍പ്പെടെ ചെലവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകുമായിരുന്നു. ഈ വിവരം സ്നേഹസദനത്തിലെ മദര്‍ സിസ്റ്റര്‍ ഷെറിന്‍ മേരിയില്‍ നിന്നും അറിഞ്ഞ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ഈ വിവരം മന്ത്രി പി. തിലോത്തമനെ ഫോണില്‍ വിളിച്ചു ശ്രദ്ധയില്‍പ്പെടുത്തി. ഉടന്‍ തന്നെ മന്ത്രി കോട്ടയം ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് സ്ഥാപനത്തിന്റെ തൊട്ടടുത്ത റേഷന്‍ കടയില്‍ സാധനങ്ങള്‍ വിതരണത്തിനെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തിങ്കളാഴ്ച മുണ്ടന്‍കുന്ന് റേഷന്‍ കടയില്‍ നിന്നും പെര്‍മിറ്റ് പ്രകാരമുള്ള സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം.പി. ശ്രീലത അറിയിച്ചു.

Single content advertisement bottom Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in
Related posts
Your comment?
Leave a Reply