3:03 pm - Tuesday August 23, 6591

ചിക്കന്‍ വിലയിടിയുന്നു; ധനമന്ത്രിക്കു വഴങ്ങാത്ത കോഴി വ്യാപാരികള്‍ ജനം മുഖംതിരിച്ചതോടെ മുട്ടുമടക്കി

16 Viewed Editor 0 respond

പാലാ: ധനമന്ത്രി തോമസ് ഐസക്കിനു മുന്നില്‍ വഴങ്ങാതെ നിന്ന കോഴി വ്യാപാരികള്‍ ജനം പുറംതിരിഞ്ഞതോടെ മുട്ടുമടക്കി. കോഴിയുടെ വില 90നും താഴേക്ക് വീഴുന്നു. ഇറച്ചിക്കോഴി 87 രൂപയ്ക്ക വില്‍ക്കണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടപ്പോള്‍ 135 ല്‍ കുറച്ചു വില്‍ക്കാനാവില്ലെന്നു വാശിപിടിച്ച കോഴി വ്യാപാര ലോബി വില താഴേക്കു വീഴുമ്പോള്‍ ഒന്നും ചെയ്യാനാവാതെ അന്തിച്ചു നില്‍ക്കുന്നു. കോഴി.ിറച്ചിക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ് വിലകുറഞ്ഞതിനു പിന്നില്‍.

ചരക്കുസേവന നികുതി നടപ്പിലായ ജൂലൈ ഒന്നിനു ശേഷം കോഴിയിറച്ചിക്കു വില കുത്തനെ കൂടിയിരുന്നു. കിലോയ്ക്ക് 140 രൂപയ്ക്ക് മുകളില്‍വരെയ വിലയെത്തി. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 120 രൂപയാിരുന്നത് ക്രമേണ കുറഞ്ഞ് 90 രബപ മുതല്‍ 95 രൂപവരെയായി. ഇറച്ചിക്കോഴിക്ക് രോഗമാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടന്ന പ്രചാരണവും കര്‍ക്കടക മാസവുമെല്ലാം ആവശ്യക്കാര്‍ കുറയാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു.

Single content advertisement bottom

ഇറച്ചിക്കോഴികള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്നതിന്റെ ദൃശ്യവും പുറം മുഴുവന്‍ കുരുക്കളോടു കൂടി ഒരാളുടെ ചിത്രവുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. കോഴിയിറച്ചി കൂട്ടി പനിപിടിച്ചയാള്‍ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം. എന്നാല്‍ ഇത് വ്യാജപ്രചരണമാണെന്നും കോഴികള്‍ക്ക് അസുഖമില്ലെന്നും ഇത്തരം പനി ഒരിടത്തും റിപ്പോര്‍ട്ടും ചെയ്തിട്ടില്ലെന്നും തമിഴ്‌നാട്ടിലെ കോഴി വ്യാപാരകേന്ദ്രങ്ങള്‍ പറയുന്നു.

Single content advertisement bottom
News Feed
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഏത്തയ്ക്കാ വില കുതിക്കുന്നു

Related posts
Your comment?
Leave a Reply