3:03 pm - Friday August 23, 6852

പാലായില്‍ കെഎസ്ആര്‍ടിസി ബസ് കയറി പരുക്കേറ്റ വൃദ്ധ മരിച്ചു

27 Viewed Editor 0 respond

കാര്‍ത്യായനി

പാലാ: കെഎസ്ആര്‍ടിസി ബസ് തട്ടി റോഡില്‍ വീണ് കാലിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. പാലാ ഇലവുങ്കല്‍ പരേതനായ മാധവന്റെ ഭാര്യ കാര്‍ത്യായനി(86) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പരുക്കേറ്റ കാല്‍ മുറിച്ചുമാറ്റിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം. പാലാ വലിയപാലത്തിനുസമീപം നടന്നുപോകവേ ബസ് തട്ടുകയായിരുന്നു. മക്കള്‍: അമ്മിണി, സുരേന്ദ്രന്‍, വിലാസിനി, ഉഷാകുമാരി, മധുസൂദനന്‍, സുജ്, രാജേന്ദ്രന്‍. മരുമക്കള്‍: ദാമോദരന്‍, ശാന്ത, മോഹനന്‍, സോമന്‍, രാജമ്മ, ബിനു, സിന്ധു. സംസ്‌കാരം നടത്തി.

Single content advertisement bottom Single content advertisement bottom
News Feed
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in
Related posts
Your comment?
Leave a Reply