3:03 pm - Friday August 23, 6520

വീട്ടിലെ കുടിവെള്ള ടാങ്കില്‍ വിഷംകലര്‍ത്തി നാലംഗകുടുംബത്ത അപായപ്പെടുത്താന്‍ ശ്രമം

35 Viewed Editor 0 respond

പാലാ: വീട്ടിലെ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താന്‍ ശ്രമം. കരൂര്‍ പഞ്ചായത്തിലെ സിപിഐ നേതാവും മുന്‍ പഞ്ചായത്തംഗവുമായ ഇടനാട് അഡി വട്ടക്കുന്നേലിന്റെ വീട്ടിലെ കുടിവെള്ള ടാങ്കിലാണ് വിഷം കലര്‍ത്തിയതായി കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച അജിയും ഭാര്യ ശ്രീജയും കുട്ടികളും ശ്രീജയുടെ വീട്ടില്‍ പോയിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തി കുട്ടികള്‍ക്കു പാലു തിളപ്പിച്ചശേഷം അരിവേവിക്കുന്നതിനായി വെള്ളമെടുത്തപ്പോഴാണ് വെള്ളത്തില്‍ അതിരൂക്ഷമായ ഗന്ധം തിരിച്ചറിഞ്ഞത്. തുടര്‍ന്ന വീട്ടുമുറ്റത്തുള്ള ടാങ്കില്‍ പരിശോധിച്ചപ്പോള്‍ വെള്ളത്തിനു നീലനിറം കണ്ടു. ടാങ്കില്‍ നിറയെ പതയുമുണ്ടായിരുന്നു. വെള്ളത്തിന്‍ കീടനാശിനി കലര്‍ന്നതുപോലെ രൂക്ഷ ഗന്ധവുമുണ്ടായിരുന്നു.ജലനിധി വഴിയുള്ള വെള്ളമാണ് അജിക്കു ലഭിക്കുന്നത്. മറ്റു വീടുകളില്‍ അന്വേഷച്ചപ്പോള്‍ അവിടത്തെ വെള്ളത്തിനു കുഴപ്പമില്ലായിരുന്നു. തുടര്‍ന്ന് അജി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പില്‍ പരിശോജനയ്ക്കായി ഫൊറന്‍സിക്ക് ലാബറട്ടറിയില്‍ അയച്ചുകൊടുത്തിട്ടുണ്ട്.

വിഷം കലര്‍ന്ന വെള്ളമുപയോഗിച്ച് തിളപ്പിച്ച പാല്‍ കുടിക്കാതിരുന്നതിനാല്‍ കുടുംബം ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് ക്ഷപ്പെട്ടു.

Single content advertisement bottom Single content advertisement bottom
News Feed
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പിഴകില്‍ വാഹനാപകടം തുടരുന്നു; കവലയ്ക്ക് സമീപം കാര്‍ വട്ടംമറിഞ്ഞു

കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താന്‍ ശ്രമം: സൂചന ലഭിച്ചതായി പൊലീസ്

Related posts
Your comment?
Leave a Reply