Thursday 23rd November 2017

കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താന്‍ ശ്രമം: സൂചന ലഭിച്ചതായി പൊലീസ്

75 Viewed Editor 0 respond

പാലാ: വീട്ടിലെ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തി നാലംഗകുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. കുടിവെള്ള സാമ്പില്‍ ഫൊറന്‍സിക്ക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ പരിശോധനാഫലം വന്നതിനുശേഷമേ തുടര്‍നടപടി സ്വീകരിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. വിഷം കലര്‍ന്നവെള്ളത്തിന്റെ സാമ്പില്‍ എറണാകുളം കാക്കനാട്ടുള്ള ലാബിലാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച അജിയും ഭാര്യ ശ്രീജയും കുട്ടികളും ശ്രീജയുടെ വീട്ടില്‍ പോയിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തി കുട്ടികള്‍ക്കു പാലു തിളപ്പിച്ചശേഷം അരിവേവിക്കുന്നതിനായി വെള്ളമെടുത്തപ്പോഴാണ് വെള്ളത്തില്‍ അതിരൂക്ഷമായ ഗന്ധം തിരിച്ചറിഞ്ഞത്. തുടര്‍ന്ന വീട്ടുമുറ്റത്തുള്ള ടാങ്കില്‍ പരിശോധിച്ചപ്പോള്‍ വെള്ളത്തിനു നീലനിറം കണ്ടു. ടാങ്കില്‍ നിറയെ പതയുമുണ്ടായിരുന്നു. വെള്ളത്തിന്‍ കീടനാശിനി കലര്‍ന്നതുപോലെ രൂക്ഷ ഗന്ധവുമുണ്ടായിരുന്നു.ജലനിധി വഴിയുള്ള വെള്ളമാണ് അജിക്കു ലഭിക്കുന്നത്. മറ്റു വീടുകളില്‍ അന്വേഷച്ചപ്പോള്‍ അവിടത്തെ വെള്ളത്തിനു കുഴപ്പമില്ലായിരുന്നു. തുടര്‍ന്ന് അജി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Single content advertisement bottom Single content advertisement bottom
News Feed
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വീട്ടിലെ കുടിവെള്ള ടാങ്കില്‍ വിഷംകലര്‍ത്തി നാലംഗകുടുംബത്ത അപായപ്പെടുത്താന്‍ ശ്രമം

അമിത വോള്‍ട്ടേജ്; ഏഴു വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു

Related posts
Your comment?
Leave a Reply