Monday 18th December 2017

തിയേറ്ററിലെത്തും മുന്നേ നേട്ടങ്ങള്‍ കൊയ്ത് വില്ലന്‍

107 Viewed Editor 0 respond

തീയേറ്ററിലെത്തുംമുന്‍പേ റെക്കോര്‍ഡ് നേട്ടവുമായി മോഹന്‍ലാലിന്റെ ബി.ഉണ്ണികൃഷ്ണന്‍ ചിത്രം ‘വില്ലന്‍’. ചിത്രത്തിന്റെ ഹിന്ദി പരിഭാഷാ പതിപ്പിന്റെ അവകാശമാണ് ഉയര്‍ന്ന തുകയ്ക്ക് വില്‍പന നടന്നത്. ഒരു കോടിയ്ക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്.

നേരത്തേ ഓഡിയോ റൈറ്റ്സ് വില്‍പന വഴിയും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. 10-15 ലക്ഷം രൂപയാണ് ഈയിനത്തില്‍ സാധാരണയായി മലയാള സിനിമകള്‍ക്ക് ലഭിക്കുന്നതെങ്കില്‍ 50 ലക്ഷം രൂപയാണ് വില്ലന് ലഭിച്ചത്. ബോളിവുഡിലെ പ്രമുഖ മ്യൂസിക് ലേബലുകളിലൊന്നായ ജംഗ്ലീ മ്യൂസിക്കാണ് ഓഡിയോ അവകാശം വാങ്ങിയത്.

Single content advertisement bottom

തമിഴില്‍ നിന്ന് വിശാലും ഹന്‍സിക മോട്ട്വാനിയും തെലുങ്കില്‍ നിന്ന് ശ്രീകാന്തും റാഷി ഖന്നയുമൊക്കെ അഭിനയിക്കുന്ന ചിത്രത്തില്‍ നായിക മഞ്ജു വാര്യരാണ്. ആക്ഷന്‍ കൊറിയോഗ്രഫിക്കുള്ള ആദ്യ ദേശീയ പുരസ്‌കാരം പുലിമുരുകനിലൂടെ നേടിയ പീറ്റര്‍ ഹെയ്ന്‍ വീണ്ടും മോഹന്‍ലാലുമൊത്ത് എത്തുകയാണ് ‘വില്ലനി’ല്‍. പീറ്റര്‍ ഹെയ്നിനൊപ്പം സ്റ്റണ്ട് സില്‍വയും ഉണ്ടാവും. ഇന്ത്യയില്‍ 8കെ റെസല്യൂഷനുള്ള കാമറയില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ആദ്യസിനിമയെന്ന പ്രത്യേകതയുള്ള വില്ലന്റെ ഛായാഗ്രാഹകന്‍ മനോജ് പരമഹംസയാണ്. സുഷിന്‍ ശ്യാമാണ് പശ്ചാത്തലസംഗീതം. രംഗനാഥ് രവി ശബ്ദസംവിധാനവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഒപ്പം എന്ന സിനിമയ്ക്കായി ജനപ്രീതി സമ്പാദിച്ച ഗാനങ്ങളൊരുക്കിയ ഫോര്‍ മ്യൂസിക്സ് ആണ് സംഗീത സംവിധാനം. റോക്ക്ലൈന്‍ വെങ്കിടേഷാണ് നിര്‍മാണം.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വെളിപാടു നിമിഷത്തിന്റെ സെല്‍ഫിയെടുത്ത് മോഹന്‍ ലാലില്‍ നിന്നും സമ്മാനം നേടാം

പ്രണവ് ചിത്രത്തിന് തുടക്കമായി

Related posts
Your comment?
Leave a Reply