3:03 pm - Sunday August 23, 6843

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിക്ക് ബാഹുബലി ടീം രൂപം നല്‍കി

15 Viewed Editor 0 respond

‘സ്‌കൂള്‍ ബസി’ന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍ പോളി കഥാപാത്രത്തിന്റെ രൂപം പുറത്തുവിട്ടു.
നിവിന്‍ പോളിയുടെ വരാനിരിക്കുന്ന പ്രോജക്ടുകളില്‍ പ്രേക്ഷകപ്രതീക്ഷയില്‍ മുന്നിലുള്ള ഒന്നാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യുടെ ജീവചരിത്രസിനിമ. സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം ‘ബാഹുബലി’യ്ക്കടക്കം വിഎഫ്എക്സ് നിര്‍വ്വഹിച്ച ഫയര്‍ഫ്ളൈ ക്രിയേറ്റീവ് സ്റ്റുഡിയോ ആണ് കായംകുളം കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ ഗെറ്റപ്പ് തയ്യാറാക്കിയിരിക്കുന്നത്.
മുടി പറ്റെ വെട്ടി, പിരിച്ചുവച്ച കനം കുറഞ്ഞ മീശയും കഴുത്തിലും കൈയിലുമുള്ള ചരടുകളും തോളില്‍ തോക്കും തിരകളും അരയില്‍ വീതിയേറിയ ബെല്‍റ്റുമെല്ലാമായാണ് റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയില്‍ കായംകുളം കൊച്ചുണ്ണിയെ വിഭാവനം ചെയ്തിരിക്കുന്നത്. നീല നിറത്തിലുള്ള മുണ്ടും വെള്ള ബനിയനുമാണ് വേഷം.

നിവിന്‍ പോളി നായകനാകുന്ന ചിത്രം അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. റോഷന്‍ ആന്‍ഡ്രൂസിനൊപ്പം നിരവധി വിജയചിത്രങ്ങള്‍ ഒരുക്കിയ ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം മുവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കും. നിരവധി പുതുമുഖങ്ങളും കഥാപാത്രങ്ങളാകുന്ന സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരിലേറെയും ഇന്ത്യന്‍ സിനിമയിലെ അതികായന്‍മാരാണ്.
രംഗ് ദേ ബസന്തി, ഭാഗ് മില്‍ഖ ഭാഗ്, ദേവദാസ് തുടങ്ങി ബോളിവുഡിലെ വമ്പന്‍ പ്രോജക്ടുകള്‍ കാമറയില്‍ പകര്‍ത്തിയ ബിനോദ് പ്രധാനാണ് ഛായാഗ്രാഹകന്‍. സംഗീതം ഗോപി സുന്ദര്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആക്ഷന്‍ കൊറിയോഗ്രാഫേഴ്‌സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഉഡുപ്പി, മംഗലാപുരം, ശ്രീലങ്കയിലെ കാന്‍ഡി എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.

Single content advertisement bottom

 

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പ്രണവ് ചിത്രത്തിന് തുടക്കമായി

Related posts
Your comment?
Leave a Reply