3:06 pm - Thursday September 26, 0075

പാലാ സബ് രജിസ്ട്രാര്‍ ഓഫീസിന് ഒടുവില്‍ ശാപമോക്ഷം; പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഞായറാഴ്ച

46 Viewed Editor 0 respond

പാലാ: ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിം നിര്‍മിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങി. പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക 12ന് മന്ത്രി ജി സുധാകരന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. കെഎം മാണി എംഎല്‍എ അധ്യക്ഷത വഹിക്കും. 1.75 കോടിയോളം ചെലവഴിച്ച് രണ്ടുനിലകളിലായി 5000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിനു പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതിക തടസങ്ങള്‍ മൂലം നടപടികള്‍ വൈകുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പേ ഇതുസംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായിരുന്നു. കെട്ടിടനിര്‍മാണത്തിനു കരാറുകാരുമായി ഉടമ്പടിവെയ്ക്കുകയും പ്രാധമിക നടപിടകള്‍ തുടങ്ങുകയും ചെയ്തിരുന്നു.

Single content advertisement bottom

നിലവിലുള്ള കെട്ടിടത്തിനും ജില്ലാ ട്രഷറിക്കുമിടയില്‍ 10 സെന്റ് സ്ഥമാണ് നീക്കിവെച്ചിട്ടുള്ളത്. എന്നാല്‍ റവന്യൂ വകുപ്പ് ഭൂമി രജിസ്്രേഷന്‍ വകുപ്പിനു കൈമാറാന്‍ തയാറായില്ല. ഇതോടെ തുടര്‍നടപടികള്‍ സ്തംഭിച്ചു. ഇതേത്തുടര്‍ന്ന് പഴയ എസ്റ്റിമേറ്റ് തുകയ്ക്ക് നിര്‍മാണം നടത്താന്‍ സാധ്യമല്ലെന്ന് കാണിച്ച് കരാറുകാരന്‍ പൊതുമരാമത്ത് അധികൃതര്‍ക്കും രജിസ്‌ട്രേഷന്‍ വകുപ്പ് അധികൃതര്‍ക്കും കത്ത് നല്‍കി. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ റവന്യൂവകുപ്പ് രജിസ്‌ട്രേഷന്‍ വകുപ്പിന് ഭൂമി കൈമാറുകയായിരുന്നു. എന്നാല്‍ നിര്‍ദിഷ്ട സ്ഥലത്ത് റവന്യൂവകുപ്പ് കൈവശം സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ നീക്കുകയും മരങ്ങള്‍ വെട്ടിമാറ്റി ഭൂമിനിര്‍മാണത്തിന് സജ്ജമാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് വീണ്ടും കത്തുനല്‍കി. പിന്നീട് വാഹനങ്ങള്‍ നീക്കിയെങ്കിലും മരങ്ങള്‍ വെട്ടിമാറ്റിയില്ലെന്ന കാരണം പറഞ്ഞ് റീ ടെന്‍ഡര്‍ വൈകിക്കുകയായിരുന്നു.

പാലായിലെ മറ്റ സര്‍ക്കാര്‍ ഓഫീസുകളെല്ലാം പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ച് പ്രവര്‍ത്തനം മാറിയെങ്കിലും സബ്രജിസ്ട്രാര്‍ ഓഫീസ് മാത്രമാണ് ജീര്‍ണിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂര എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. മഴക്കാലത്ത് കെട്ടിടത്തിനു മീതേ പടുത വിരിച്ചാണ് ചോര്‍ച്ച തടയുന്നത്.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അര നൂറ്റാണ്ടുപിന്നിട്ട ദേശീയ റിക്കോഡുമായി ഡോ. സെബാസ്റ്റ്യന്‍ നരിവേലി

Related posts
Your comment?
Leave a Reply