3:03 pm - Thursday August 23, 6829

പ്രണവ് ചിത്രത്തിന് തുടക്കമായി

16 Viewed Editor 0 respond

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ജീത്തു ജോസഫ് ചിത്രം ‘ആദി’യുടെ ചിത്രീകരണത്തിന് തുടക്കമായി. ‘some lies can be deadly’ എന്ന് ടാഗ്ലൈന്‍ നല്‍കിയിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റി, പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളില്‍ ആയിരിക്കും.
ഒന്നാമന്‍, പുനര്‍ജനി എന്നീ സിനിമകളില്‍ ബാലതാരമായി അഭിനയിച്ച പ്രണവ് നായകനായി അരങ്ങേറുന്ന സിനിമയുടെ രചനയും ജീത്തു ജോസഫ് ആണ്. ജീത്തു ജോസഫിന് കീഴില്‍ പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്നു പ്രണവ്. ആറ് മാസത്തിലേറെയായി ജീത്തു ജോസഫ് ചിത്രത്തിനായി പ്രണവ് ആരോഗ്യം ക്രമീകരിക്കുകയായിരുന്നു. വിദേശത്ത് പാര്‍കൗര്‍ പരീശീലിക്കുകയും ചെയ്തു. ഫാമിലി ആക്ഷന്‍ ത്രില്ലറാണ് സിനിമയെന്നാണ് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നത്.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും, ജയറാമിന്റെ മകന്‍ കാളിദാസിനും പിന്നാലെയാണ് നായകനായി പ്രണവിന്റെ അരങ്ങേറ്റം. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍, മേജര്‍ രവി ഒരുക്കിയ പുനര്‍ജനി എന്നീ ചിത്രങ്ങളിലാണ് പ്രണവ് ബാലതാരമായി എത്തിയത്. ഇതില്‍ പുനര്‍ജനിയിലെ പ്രകടനത്തിന് 2002ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം പ്രണവ് സ്വന്തമാക്കി. ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായകകഥാപാത്രത്തിന്റെ ബാല്യകാലമാണ് പ്രണവ് ചെയ്തത്.

Single content advertisement bottom Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തിയേറ്ററിലെത്തും മുന്നേ നേട്ടങ്ങള്‍ കൊയ്ത് വില്ലന്‍

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിക്ക് ബാഹുബലി ടീം രൂപം നല്‍കി

Related posts
Your comment?
Leave a Reply