Thursday 19th October 2017

വെളിപാടു നിമിഷത്തിന്റെ സെല്‍ഫിയെടുത്ത് മോഹന്‍ ലാലില്‍ നിന്നും സമ്മാനം നേടാം

62 Viewed Editor 0 respond

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്നതിന്റെ പേരില്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള ചിത്രമാണ് ‘വെളിപാടിന്റെ പുസ്തകം’. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ മോഹന്‍ലാലിന്റെ ഓണം റിലീസാണ്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം തീയേറ്ററുകളിലെത്തുംമുന്‍പ് പ്രചരണം കാര്യക്ഷമമാക്കുകയാണ് അണിയറക്കാര്‍. ഇതിന്റെ ഭാഗമായി ഒരു സെല്‍ഫി കോണ്ടസ്റ്റ് സംഘടിപ്പിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്, അദ്ദേഹം പകര്‍ത്തിയ ഒരു സെല്‍ഫിയ്ക്കൊപ്പം.
‘my velipadu moment’ സെല്‍ഫി കോണ്ടസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ സ്വന്തം സെല്‍ഫികള്‍ 8921970906 എന്ന നമ്പരിലേക്ക് വാട്ട്സ്ആപ് ചെയ്യണം.

നിങ്ങളുടെ വെളിപാടുകള്‍ (തോന്നലുകള്‍, ചിന്തകള്‍, ദര്‍ശനങ്ങള്‍) സമൂഹത്തിനും മനുഷ്യനും നന്മ പകരുവാനോ, കാണുന്നവരില്‍ ഒരു പുഞ്ചിരി ഉണര്‍ത്തുവാനോ ഇടവരുന്നതാകട്ടെ. ആ നിമിഷം ഒരു സെല്‍ഫിയായി പകര്‍ത്തുക. അപകടകരവും, സാഹസിക സെല്‍ഫികള്‍ക്കുള്ള ചിന്ത തന്നെ ഉപേക്ഷിക്കുമല്ലോ. സെല്‍ഫി ഫോട്ടോ, അയക്കുന്ന ആളുടെ പേര്, സ്ഥലം എന്നിവ 8921 970 906 എന്ന നമ്പറിലേക്ക് whatsapp മെസ്സേജായി അയക്കുക. ഒരാള്‍ക്ക് ഒരു ഫോട്ടോ മാത്രമേ അയക്കാന്‍ സാധിക്കൂ. തിരഞ്ഞെടുക്കുന്ന 5 പേര്‍ക്ക് മോഹന്‍ലാലിനെ കാണാനും സമ്മാനങ്ങള്‍ സ്വന്തമാക്കാനും അവസരം. അവസാന തീയതി ആഗസ്റ്റ് 10, 2017.

Single content advertisement bottom Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തിയേറ്ററിലെത്തും മുന്നേ നേട്ടങ്ങള്‍ കൊയ്ത് വില്ലന്‍

Related posts
Your comment?
Leave a Reply