3:06 pm - Wednesday September 26, 0351

ഇനി ഒരു കിലോമീറ്റര്‍ ചുറ്റിവളയ്‌ക്കേണ്ട; സ്‌റ്റേഡിയം ജംഗ്ഷനില്‍ നിന്ന് കട്ടക്കയം റോഡിലേക്ക് പ്രവേശിക്കാം

32 Viewed Editor 0 respond

പാലാ: സ്റ്റേഡിയം ജംഗ്ഷനില്‍ നിന്നും കട്ടക്കയം റോഡിലേക്ക് ഇനി ചെറുവാഹനങ്ങള്‍ക്ക് പ്രവേശിക്കാം. ഈ ഭാഗത്തെ ഡിവൈഡര്‍ നീക്കം ചെയ്തു. ടൗണില്‍ വണ്‍വേ നടപ്പാക്കിയപ്പോള്‍കട്ടക്കയം റോഡിലേക്കുള്ള പ്രവേശനം ഇല്ലാതാക്കിയതിനെ തുടര്‍ന്ന് ഒരു കിലോമീറ്റര്‍ ദൂരം അധികം യാത്രചെയ്താണ് ഈ റോഡിലേക്ക് പ്രവേശിച്ചിരുന്നത്. ഇത് യാത്രക്കാര്‍ക്ക് ഏറെ അസൗകര്യങ്ങള്‍ സൃഷ്ടിച്ചിരു്‌നനു. ഇക്കാര്യം ചൂണ്ടിക്കാട്ടി വാഹനഉടമകളും വ്യാപാരികളും വിവിധ സംഘടനാപ്രതിനിധികളും അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പാലാ ഗതാഗതപരിഷ്‌കാരണ സമിതിയോഗം ചേര്‍ന്നാണ് റോഡിലേക്കുള്ള പ്രവേശനത്തിനുള്ള അനുമതി നല്‍കിയത്.

പുതിയ ഗതാഗത പരിഷ്‌കാരം നടപ്പിലാകുന്നതോടെ സിവില്‍ സ്‌റ്റേഷന്‍ ഭാഗത്തേക്കും ളാലം ക്ഷേത്രത്തിലേക്കും കുറഞ്ഞദൂരത്തിലെത്താം. സ്‌റ്റേഡിയം തുറന്നു കൊടുക്കുന്നതോടെ സ്‌റ്റേഡിയം ഭാഗവും റിവര്‍വ്യൂ റോഡും ഗതാഗതകുരുക്കിലാകുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ തീരുമാനം. ഇവിടെ ഗതാഗതം സുഗമമാക്കുന്നതിന് രണ്ട് ഹോംഗാര്‍ഡുകളുടെ സേവനവും ലഭ്യമാക്കും.

Single content advertisement bottom Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തേക്ക് മരം വീണ് വീടു തകര്‍ന്നു

മരംവീണ് വൈദ്യുതി ലൈന്‍ പൊട്ടി; ബൈക്ക് യാത്രക്കാരന് ഷോക്കേറ്റു

Related posts
Your comment?
Leave a Reply