3:03 pm - Sunday August 23, 6742

സ്‌കൂള്‍ കായികമേള: സമ്മാനതുക ഇരട്ടിയാക്കി

15 Viewed Editor 0 respond

പാലാ: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളുകള്‍ക്കും വ്യക്തിഗതജേതാക്കള്‍ക്കും നല്‍കുന്ന സമ്മാനതുക വര്‍ധിപ്പിച്ചു. സംസ്ഥാനതലത്തില്‍ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യത്തെ മൂന്നുവിദ്യാലയങ്ങള്‍ക്ക് 2,20,000, 1,65,000, 1,10,000 എന്നിങ്ങനെയാണ് ഇത്തവണ കാഷ് അവാര്‍ഡ് നല്‍കുന്നത്.

ദേശീയ റിക്കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് 10,000 രൂപ കാഷ് അവാര്‍ഡ് നല്‍കും. സംസ്ഥാന സ്‌കൂള്‍ റിക്കാര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 4,000രൂപ കാഷ് അവാര്‍ഡ് ലഭിക്കും.ഓരോ വിഭാഗത്തിലുമുള്ള വ്യക്തിഗത ചാമ്പ്യന്മാര്‍ക്ക് 4 ഗ്രാം സ്വര്‍ണമെഡലാണ് നല്‍കുക. മത്സരവിജയികള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1500, 1250, 1000 എന്നീ ക്രമത്തിലും സമ്മാനം നല്‍കും. മത്സരവിജയികളുടെ കാഷ് അവാര്‍ഡ് തുക വര്‍ധിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ഇരട്ടിയായിട്ടാണ് സമ്മാന തുകകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

Single content advertisement bottom Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സംസ്ഥാന സ്‌കൂള്‍ കായികമേള: മത്സരം 95 ഇനങ്ങളില്‍

Related posts
Your comment?
Leave a Reply