Monday 18th December 2017

കോറം തികയാത്തതിനാല്‍ കൗണ്‍സില്‍ യോഗം നടന്നില്ല; പാലായില്‍ മാര്‍ക്കറ്റ് കോംപ്ലക്‌സ് വിവാദം തുടരുന്നു

90 Viewed Editor 0 respond

പാലാ: കോറം തികയാത്തതിനാല്‍ മാര്‍ക്കറ്റ് കോംപ്ലക്‌സ വിഷയം ചര്‍ച്ചചെയ്യാനുള്ള സ്‌പെഷ്യല്‍ നഗരസഭാ കൗണ്‍സില്‍ യോഗം നടന്നില്ല. മാര്‍ക്കറ്റ് കോംപ്ലക്‌സിലെ മുറികള്‍ ഓരോന്നായി ലേലം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക കൗണ്‍സിലാണ് കോറം തികയാത്തതിനാല്‍ നടക്കാതിരുന്നത്. സ്ഥലത്തില്ലാഞ്ഞിട്ടല്ല കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. മുനിസിപ്പല്‍ ഓഫീസില്‍ എത്തിയ കൗണ്‍സിലര്‍മാരില്‍ മിക്കവരും സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ തയാറായില്ല.

ശനിയാഴ്ച മൂന്നിന് സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം ചേരുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ആകെയുള്ള 26 കൗണ്‍സിലര്‍മാരില്‍ യോഗത്തിനെത്തിയത് 7പേര്‍മാത്രം. തുടര്‍ന്ന് അരമണിക്കൂറിനുശേഷം കോറം തികയാത്തതിനാല്‍ .ാേഗം പിരിച്ചുവിട്ടതായി ടെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി അറിയിക്കുകയായിരുന്നു.

Single content advertisement bottom

കോംപ്ലക്‌സിലെ മുറികള്‍ മൊത്തത്തില്‍ ലേലം ചെയ്യാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. ഇതിനെതിരേ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ മുറികള്‍ ഓരോന്നായി ലേലം ചെയ്യുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു.

എന്നാല്‍, മാര്‍ക്കറ്റ് കോംപ്ലക്‌സ വിഷയത്തില്‍ ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണിയുമായി അഭിപ്രായവ്യത്യാസമുള്ള വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവനും യോഗത്തില്‍ പങ്കെടുത്തില്ല.

Single content advertisement bottom
News Feed
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വീട്ടില്‍ ടിവി കാണുകയായിരുന്ന വൃദ്ധയുടെ മാല കവര്‍ന്നു

പാലായില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

Related posts
Your comment?
Leave a Reply