Wednesday 18th October 2017

പാലായില്‍ ആറ് വാഹനാപകടങ്ങള്‍; പത്തുപേര്‍ക്ക് പരുക്ക്

75 Viewed Editor 0 respond

പിഴകില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യം

പാലാ: പാലായില്‍ ആറ് വ്യത്യസ്ത വാഹനാപകടങ്ങളിലായി പത്തുപേര്‍ക്ക് പരുക്കേറ്റു. രണ്ടുപേര്‍ ആശുപ്ത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ക്ക് പരിക്ക് നിസാരമാണ്. അപകടങ്ങള്‍ പതിവായിരിക്കുന്ന പാലാ- തൊടുപുഴ റോഡിലെ പിഴക് പാലത്തില്‍ ശനിയാഴ്ച രാവിലെ ഒന്‍പതരയോടെ വാഹനാപകടമുണ്ടായി. പാലായില്‍ നിന്ന് കോലഞ്ചേരി പട്ടമിമറ്റത്തേക്കു പോകുകയായിരുന്ന ലോറി എതിരേവന്ന കാറിനെ ഇടിച്ചുതെറിപ്പിച്ചു. നെടുമ്പാശേരിയില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോകുകയായിരുന്ന കാര്‍ മറ്റൊരു കാറിലും ഇടിച്ചു. തൊടുപുഴയില്‍ നിന്നും അടൂരേക്ക് പൊലീസ് അസോസിയേഷന്റെ സംസ്ഥാനസമ്മേളനത്തിന് പോകുകയായിരുന്നവരുടെ കാറിലാണ് ഇടിച്ചത്. പരുക്കേറ്റ കാര്‍ യാത്രക്കാരായ പുഷ്പ ജോണി(52), ഡ്രൈവര്‍ പ്രിന്‍സണ്‍(47) എന്നിവരെ തെളളകത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറകില്‍ വന്ന കാറിലെ യാത്രക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിസാര പരുക്കേറ്റു.

ഉച്ചയ്ക്ക് 12ന് കുറിഞ്ഞി കവലയില്‍ കഞ്ഞിക്കുഴിയില്‍ നിന്ന് കാഞ്ഞിരപ്പള്ളിക്ക് പോകുകയായിരുന്ന കാര്‍ കടത്തിണ്ണയില്‍ ഇടിച്ച് ടയര്‍ തെറിച്ചുപോയി. നിസാര പരുക്കേറ്റ കാര്‍ യാത്രക്കാര്‍ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കവലയില്‍ ബസ് കാത്തുനിന്നിരുന്ന യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

മുണ്ടാങ്കല്‍ പള്ളിക്കു സമീപം കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുമറിഞ്ഞു.

ഐങ്കൊമ്പിനു സമീപം കൊല്ലപ്പള്ളി അഞ്ചാം മൈലില്‍ കാര്‍ ഇടിച്ചു മറിഞ്ഞു.

കുറിഞ്ഞി അത്താണിക്കു സമീപം കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ചു.

Single content advertisement bottom

പാലാ- ഈരാറ്റുപേട്ട റോഡില്‍ ഭരണങ്ങാനത്ത് കാറും ബസും കൂട്ടിയിടിച്ചു.

പാലാ കൊട്ടാരമറ്റത്ത് നാലുവാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടങ്ങളില്‍ ആര്‍ക്കും പരുക്കില്ല.

Single content advertisement bottom
News Feed
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മരംവീണ് വൈദ്യുതി ലൈന്‍ പൊട്ടി; ബൈക്ക് യാത്രക്കാരന് ഷോക്കേറ്റു

വീട്ടില്‍ ടിവി കാണുകയായിരുന്ന വൃദ്ധയുടെ മാല കവര്‍ന്നു

Related posts
Your comment?
Leave a Reply