Thursday 19th October 2017

കുറവിലങ്ങാട് അഭിഷേകാഗ്നി കണ്‍വെന്‍ഷന് പന്തല്‍ കാല്‍നാട്ടി

80 Viewed Editor 0 respond

കുറവിലങ്ങാട്: മര്‍ത്തമറിയം ഫൊറോന ഇടവക സംഘടിപ്പിക്കുന്ന രണ്ടാമത് അഭിഷേകാഗ്നി കണ്‍വന്‍ഷന് പന്തല്‍ കാല്‍നാട്ടി. ഫൊറോന വികാരി ഡോ. ജോസഫ് തടത്തില്‍ കാല്‍നാട്ട് കര്‍മം നിര്‍വഹിച്ചു. 10,000 പേര്‍ക്കിരിക്കാവുന്ന പന്തലാണ് നിര്‍മിക്കുക. എട്ടുനോമ്പാചരണത്തിന് മുന്നോടിയായിട്ടാണ് കണ്‍വന്‍ഷന്‍. അട്ടപ്പാടി സെഹിയോന്‍മിനിസ്ട്രീസ് ഡയറക്ടര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ 27മുതല്‍ 31വരെ തീയതികളിലാണ് നടക്കുക.

കണ്‍വെന്‍ഷനുള്ള വോളന്‌റിയര്‍മാരുടെ സമ്മേളനം നടത്തി. യോഗപ്രതിനിധികള്‍, കുടുംബക്കൂട്ടായ്മ ഭരാവാഹികള്‍, പ്രൊമോഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍, മുത്തിയമ്മ സര്‍വീസ് ടീം അംഗങ്ങള്‍ എന്നിവര്‍ വോളന്റിയര്‍മാരാകും.

Single content advertisement bottom Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in
Related posts
Your comment?
Leave a Reply