Wednesday 18th October 2017

പാലാ-തൊടുപുഴ റോഡില്‍ അപകടങ്ങള്‍ തുടരുന്നു; വാഹനാപകടങ്ങളില്‍ 16പേര്‍ക്ക് പരുക്ക്

80 Viewed Editor 0 respond

പിഴകില്‍ വൈദികരും സൗദി അറേബ്യ സ്വദേശികളും സഞ്ചരിച്ചിരുന്ന കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം.

പാലാ: പാലാ-തൊടുപുഴ റോഡില്‍ അപകട പരമ്പര തുടരുന്നു. തിങ്കളാഴ്ച വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളില്‍ മൂന്ന് വൈദികരും മൂന്ന് സൗദി അറേബ്യന്‍ പൗരന്മാരും ഉള്‍പ്പെടെ 15പേര്‍ക്ക് പരുക്കേറ്റു.

കുറിഞ്ഞി ജംഗ്ഷനു സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക പന്ത്രണ്ടരയോടെ സൗദി അറേബ്യ സ്വദേശികളും വൈദികരും സഞ്ചരിച്ചിരുന്ന കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറുകള്‍ കൂട്ടിയിടിച്ച് പാലാ രൂപതയിലെ വൈദികരായ ഇടപ്പാടി പള്ളി വികാരി ഫാ.മാത്യു മതിലകം(52), ഇളംതോട്ടം പള്ളി വികാരി ഫാ.തോമസ് മലയില്‍ പുത്തന്‍പുര(53), ഇളംതോട്ടം തേക്കുംകാട്ടില്‍ കുഞ്ഞുമോന്‍(അഗസ്റ്റിന്‍-46), മുളയ്ക്കല്‍ ബേബി(55), സൗദി സ്വദേശികളായ സെയ്ഫ് ഖാന്‍(26), ഭാര്യ ഫൈസ(22), മകന്‍ ഖാലിദ്(11മാസം) ഇഴരുടെ കാര്‍ ഡ്രൈവര്‍ തൊടുപുഴ പൂമാല സ്വദേശി റഷീദ് (43) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സെയ്ഫ്, റഷീദ് എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദികരും ഫൈസ, ഖാലിദ് എന്നിവരും തെള്ളകത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഉജ്ജയിനിയിലേക്ക് പോകാനായി പാലായില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകവേയാണ് വൈദികരുടെ കാര്‍ അപകടത്തില്‍പെട്ടത്. വൈദികരെ യാത്രയയ്ക്കാന്‍ ഒപ്പം പോയതായിരുന്നു കുഞ്ഞുമോനും ബേബിയും.

Single content advertisement bottom

കേരളത്തിലെ സുഹൃത്തുക്കളോടൊപ്പമെത്തിയ സൗദി അറേബ്യന്‍ കുടുംബം ഈരാറ്റുപേട്ടയിലെ സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ എഞ്ചിന്‍ വേര്‍പെട്ട് 50മീറ്റര്‍ ദൂരത്തെ പുരയിടത്തിലേക്ക് തെറിച്ചുവീണു.

തിങ്കളാഴ്ച രാവിലെ എട്ടിന് തൊടുപുഴയില്‍ നിന്ന് കാഞ്ഞിരപ്പള്ളിക്കുപോയ അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജ് മാനേജര്‍ ഫാ.മാത്യു പായിക്കാട്ട് സഞ്ചരിച്ചിരുന്ന കാര്‍ ടയര്‍ പൊട്ടിവഴിയരികിലെ മൈല്‍കുറ്റിയില്‍ ഇടിക്കുകയായിരുന്നു. ഫാ.മാത്യുവിന്റെ കൈയ്ക്ക് പരുക്കേറ്റു. കാറിന്റെ ഒരുവശം തകര്‍ന്നു.

8.30ന് അടിമാലിില്‍ നിന്ന് അതിരമ്പുഴ എംജി യൂണിവേഴ്‌സിറ്റിയിലേക്ക് വിദ്യാര്‍ത്ഥികളുമായി പോയ ജീപ്പ് പിഴക് പാലത്തിലിടിച്ച് വിദ്യാര്‍ത്ഥികളായ അനസ്(19), ജിപ്‌സണ്‍(20), ഷിബു(19) എന്നിവര്‍ക്ക് പരുക്കേറ്റു.

പാലത്തില്‍വെച്ച്‌നിയന്ത്രണംവിട്ട ജീപ്പ് കൈവരിയില്‍ ഇടിക്കുകയായിരുന്നു.

ഒമ്പതുമണിയോടെ കുറിഞ്ഞിക്കും പിഴകിനും ഇടയില്‍ ബൈക്ക് തെന്നിമറിഞ്ഞ് യാത്രക്കാരായ തൊടുപുഴ മണക്കടവ് സ്വദേശികളായ മിഥുന്‍(32), ഷാജി(27) എന്നിവര്‍ക്ക് നിസാര പരുക്കേറ്റു.

പിഴക് പാലം ജംഗ്ഷനു സമീപം ഒമ്പതരയോടെ ഏറ്റുമാനൂരില്‍ നിന്ന് ചെരുപ്പുകളുമായി തൊടുപുഴയ്ക്ക് പോയ വാന്‍ നിയന്ത്രണംവിട്ട് റോഡരികിലെ കൈവരികള്‍ തകര്‍ത്ത് മറിയുകയായിരുന്നു. ഡ്രൈവര്‍ രാജുവിന്(47) നിസാരപരുക്കേറ്റു.

Single content advertisement bottom
News Feed
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പാലായില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

പാലാ സെന്റ് മേരീസില്‍ മോഷണ ശ്രമം

Related posts
Your comment?
Leave a Reply