3:06 pm - Sunday September 26, 0202

എല്ലാ മുന്നണികള്‍ക്കും കേരളാ കോണ്‍ഗ്രസ് സ്വീകാര്യം; പലരും കൈയും കണ്ണും കാണിക്കുന്നുണ്ട്: കെ.എം. മാണി

32 Viewed Editor 0 respond

പാലാ: സംസ്ഥാനത്തുള്ള എല്ലാ രാഷ്ട്രീയ മുന്നണികള്‍ക്കും കേരളാ കോണ്‍ഗ്രസ് (എം)നെ സ്വീകാര്യമാണെന്നും പലരും കൈയ്യും കണ്ണും കാണിക്കുന്നുണ്ടെന്നും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു. മുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച് യുക്തമായ സമയത്ത് തീരുമാനം കൈക്കൊള്ളും. അദ്ധ്വാന വര്‍ഗ്ഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതോടൊപ്പം നാടും വളരണം എന്ന് കെ.എം. മാണി പറഞ്ഞു. കാര്‍ഷിക മേഖലയിലെ വിലയിടിവും വിപണിയിലെ വിലവര്‍ദ്ധനവും സാധാരണക്കാരനെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) പാലാ നിയോജകമണ്ഡലം ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കെ.എം. മാണി. ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. ലീന സണ്ണി, ബേബി ഉഴുത്തുവാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പാലാ സെന്റ് മേരീസില്‍ മോഷണ ശ്രമം

കൊട്ടാരമറ്റത്ത് നാലു കടകളില്‍ മോഷണം

Related posts
Your comment?
Leave a Reply