Thursday 23rd November 2017

കുടുംബസമ്മേളനങ്ങളിലൂടെ കോണ്‍ഗ്രസിനു കരുത്തുപകരണമെന്ന് തിരുവഞ്ചൂര്‍

80 Viewed Editor 0 respond

മീനച്ചില്‍ മണ്ഡലം പൂവരണി മേഖല ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം സ്‌കറിയ വെള്ളാപ്പള്ളിയുടെ വസതിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. പി.എം. തോമസ്, ഷിന്റോ ഓടയ്ക്കല്‍, ബിജു കുന്നുംപുറം, ശിവദാസന്‍ നായര്‍, ഒ.എ. തോമസ്, ഏ.കെ. ചന്ദ്രമോഹന്‍, ബിജു പുന്നത്താനം, റ്റി.ആര്‍. സുരേഷ് കുമാര്‍, പ്രൊഫ. സതീഷ് ചൊള്ളാനി, പ്രസാദ് കൊണ്ടൂപ്പറമ്പില്‍, ജോസി പൊയ്കയില്‍ എന്നിവര്‍ സമീപം.

പൂവരണി: ഖാലിസ്ഥാന്‍, തമിഴ് ഈഴം ഉള്‍പ്പെടെ രണ്ട് വിഘടന പ്രവര്‍ത്തനത്തെ തടഞ്ഞ് ശത്രുക്കളെ തകര്‍ത്ത ധീരപ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധിയെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. താന്‍ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ സ്വയമേവ പിന്‍വലിച്ച് കടുത്ത ജനാധിപത്യവാദിയെന്നും ബാങ്ക് ദേശീകരിച്ച് നാടിന് സാമ്പത്തിക സ്വാതന്ത്ര്യം അനുവദിച്ച ഭരണാധികാരിയെന്നും സിക്ക് അംഗരക്ഷകരെ മാറ്റാതെ തീവ്രമതേതരവാദിയെന്നും ഇന്ദിരാജി തെളിയിച്ചതായി തിരുവഞ്ചൂര്‍ പറഞ്ഞു. പാക്കിസ്ഥാന്റെ അധര്‍മ്മയുദ്ധത്തെ ധീരമായി നേരിട്ട് ഭാരതത്തിന്റെ ഐക്യം കാത്ത് യുദ്ധവിജയം നേടിയ ധീരയായ പ്രധാനമന്ത്രിയാണ് ഇന്ദിര. പുതിയ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നാട്ടുകാര്‍ക്ക് ദുരിതം മാത്രമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബസമ്മേളനങ്ങളിലൂടെ കോണ്‍ഗ്രസ്സിന് കരുത്തുനല്‍കി രാജ്യത്തെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ ആഹ്വാനം ചെയ്തു. എന്‍.ബി. ശിവദാസന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏ.കെ. ചന്ദ്രമോഹന്‍, ബിജു പുന്നത്താനം, റ്റി.കെ. സുരേഷ് കുമാര്‍, പ്രൊഫ. സതീഷ് ചൊള്ളാനി, ബിജു കുന്നുംപുറം, പി.എം. തോമസ്, പി.ജെ. ജേക്കബ്, അഡ്വ. പി.ജെ. ജോണി, ഷിന്റോ ഓടയ്ക്കന്‍, ഒ.എ. തോമസ്, എം.എം. മാണി, ജോസി പൊയ്കയില്‍, എം. ജോസഫ് മുത്തുമല, ശശിധരന്‍ നെല്ലാല, സോണി ഓടച്ചുവട്ടില്‍, ശശിധരന്‍ കല്ലക്കുളം, ജയമോഹന്‍ പൂവരണി, സന്തോഷ് ചരള, റെജി പടിഞ്ഞാറെമുറി, ആന്റിച്ചന്‍ മറ്റപ്പള്ളി, തങ്കച്ചന്‍ ഓടയ്ക്കല്‍, അഡ്വ. റെജി തോമസ്, പ്രസാദ് കൊണ്ടൂപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഫിലിപ്പ് കുഴികുളം കേരളാ കോണ്‍ഗ്രസ് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റ്

Related posts
Your comment?
Leave a Reply