3:06 pm - Sunday September 26, 0241

പാലാ സെന്റ് മേരീസില്‍ മോഷണ ശ്രമം

29 Viewed Editor 0 respond

പാലാ: സെന്റ് മേരീസ് ഗോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോഷണ ശ്രമം. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഓഫീസ് റൂമിലെയും ലാബിലെയും സാധനസാമഗ്രികള്‍ വലിച്ചുവാരിയിട്ട നിലയിലാണ്. താഴുതകര്‍ത്താണ് അകത്തുകടന്നതെന്നു കരുതുന്നു. കമ്പിപ്പാര ഉപേക്ഷിച്ചനിലയില്‍ സ്‌കൂള്‍ പരിസരത്തുനിന്നു കണ്ടെത്തി.

ഹൈസ്‌കൂള്‍, എല്‍പി വിഭാഗം ഓഫീസുകളുടെ മുന്‍വശത്തെ ഗ്രില്ലിന്റെ താഴ് തകര്‍ത്തിട്ടുണ്ടെങ്കിലും അകത്തുകയറിയിട്ടില്ല.

Single content advertisement bottom

ഹയര്‍ സെക്കന്‍ഡറി ഓഫീസിനുള്ളിലെ അലമാരകള്‍ മിക്കതും തുറന്നിട്ടുണ്ട്. ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വിരലടയാള വിദഗ്ദ്ധര്‍ പരിശോധന നടത്തി.

Single content advertisement bottom
News Feed
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പാലാ-തൊടുപുഴ റോഡില്‍ അപകടങ്ങള്‍ തുടരുന്നു; വാഹനാപകടങ്ങളില്‍ 16പേര്‍ക്ക് പരുക്ക്

എല്ലാ മുന്നണികള്‍ക്കും കേരളാ കോണ്‍ഗ്രസ് സ്വീകാര്യം; പലരും കൈയും കണ്ണും കാണിക്കുന്നുണ്ട്: കെ.എം. മാണി

Related posts
Your comment?
Leave a Reply