Thursday 23rd November 2017

ഫിലിപ്പ് കുഴികുളം കേരളാ കോണ്‍ഗ്രസ് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റ്

66 Viewed Editor 0 respond

പാലാ: കേരളാ കോണ്‍ഗ്രസ് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റായി കെ.ജെ. ഫിലിപ്പ് കുഴികുളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ജില്ലാ സഹകരണബാങ്കിന്റെ മുന്‍പ്രസിഡന്റും വലവൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റുമാണ് ഫിലിപ്പ് കുഴികുളം. ലേഖാ കൃഷ്ണന്‍കുട്ടിനായര്‍, ജയിംസ് ചടനാകുഴി (വൈസ് പ്രസിഡന്റുമാര്‍), സാജു ഇടേട്ട് (ട്രഷറര്‍), ജോസ് പാലമറ്റം, തോമസ് ആന്റണി, ടോണി തോട്ടം, സണ്ണി പൊരുന്നക്കോട്ട്, ബൈജു കൊല്ലംപറമ്പില്‍ (സെക്രട്ടറിമാര്‍) എന്നിവരെയും എഴുപതംഗ നിയോജകമണ്ഡലം എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി, എം.പിമാരായ ജോസ് കെ. മാണി, ജോയി എബ്രാഹം, നഗരസഭാദ്ധ്യക്ഷ ലീന സണ്ണി, ബേബി ഉഴുത്തുവാല്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. പി.കെ. ലാല്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. മണ്ഡലം പ്രസിഡന്റുമാരായി ആന്റോ ജോസ് (പാലാ), ടോബിന്‍ കണ്ടനാട്ട് (മുത്തോലി), ബെന്നി മുണ്ടത്താനം (കരൂര്‍), ബൈജു ജോണ്‍ (രാമപുരം), റോയി മറ്റപ്പിള്ളി (കൊഴുവനാല്‍), സേവ്യര്‍ പുല്ലന്താനി (മീനച്ചില്‍), ടോമി കപ്പിലുമാക്കല്‍ (എലിക്കുളം), ടോണി കുന്നുംപുറം (തലപ്പലം), ജോണി ആലാനി (തലനാട്), ബേബി ഉറുമ്പുകാട്ട് (കടനാട്), മനേഷ് കല്ലറയ്ക്കല്‍ (മേലുകാവ്), ജോയി അമ്മിയാനി (മൂന്നിലവ്), സോണി തെക്കേല്‍ (ഭരണങ്ങാനം) എന്നിവരെയും തെരഞ്ഞെടുത്തു. നിയോജകമണ്ഡലത്തിലെ 193 വാര്‍ഡു കമ്മറ്റികള്‍ക്കും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കുടുംബസമ്മേളനങ്ങളിലൂടെ കോണ്‍ഗ്രസിനു കരുത്തുപകരണമെന്ന് തിരുവഞ്ചൂര്‍

Related posts
Your comment?
Leave a Reply