Thursday 23rd November 2017

കൊട്ടാരമറ്റത്ത് നാലു കടകളില്‍ മോഷണം

65 Viewed Editor 0 respond

പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിനുള്ളിലെ നാലു കടകളില്‍ ബുധനാഴ്ച രാത്രി മോഷണം നടന്നു. ശാസ്താ മെഡിക്കല്‍സ്, നീതി വസ്ത്രാലയ, അല്‍ഫോന്‍സാ ബേക്കറി, ലോട്ടറിക്കട എന്നിവിടങ്ങളിലാമ് മോഷണം നടന്നത്. ലോട്ടറികടയില്‍ നിന്ന് 200ലേറെ ലോട്ടറികളും നീതി വസ്ത്രാലയ, അല്‍ഫോന്‍സ എന്നിവിടങ്ങളില്‍ നിന്ന് രണ്ടായിരത്തോളം രൂപവീതവും ശാസ്താ മെഡിക്കല്‍സില്‍ നിന്ന് ആയിരം രൂപയുടെ നാണയങ്ങളുമാണ് കവര്‍ന്നത്.

താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. കടകളിലെ സിസിടിവിയില്‍ മുഖം മൂടിക്കെട്ടി ടോര്‍ച്ച് തെളിച്ചെത്തിയ മോഷ്ടാവിന്റെ ചിത്രം ലഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. മോഷണസമയത്ത് വെളുത്ത നിറമുള്ള സ്‌കൂട്ടര്‍ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനത്തെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.

Single content advertisement bottom

ടൗണിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമാകുകയാണ്. കഴി്ഞ്ഞ ദിവസങ്ങളില്‍ ഇടമറ്റത്ത് മൂന്നുവീടുകളിലും പൈകയില്‍ നാലുകടയിലും പാലാ സെന്റ് മേരീസ് സ്‌കൂളിലും ഭരണങ്ങാനത്ത് രണ്ടുകടകളിലും മോഷണം നടന്നിരുന്നു.

Single content advertisement bottom
News Feed
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

എല്ലാ മുന്നണികള്‍ക്കും കേരളാ കോണ്‍ഗ്രസ് സ്വീകാര്യം; പലരും കൈയും കണ്ണും കാണിക്കുന്നുണ്ട്: കെ.എം. മാണി

കോട്ടമലയില്‍ മിച്ചഭൂമിയും തോട്ടവും പാറമടയ്ക്കായി വിറ്റവര്‍ കുടുങ്ങും

Related posts
Your comment?
Leave a Reply