3:06 pm - Tuesday September 26, 0056

കോട്ടമലയില്‍ മിച്ചഭൂമിയും തോട്ടവും പാറമടയ്ക്കായി വിറ്റവര്‍ കുടുങ്ങും

15 Viewed Editor 0 respond

പാലാ: രാമപുരം പഞ്ചായത്തിലെ കോട്ടമലയില്‍ ഭൂരഹിതര്‍ക്കായി നീക്കിവെച്ച ഭൂമിയും തോട്ടങ്ങളുടെ പരിധിയില്‍പ്പെടുന്ന ഭൂമിയും പാറമടലോബിക്കു കൈമാറിയവര്‍ക്കെതിരെ റവന്യൂവകുപ്പ് കേസെടുക്കും. ഇതിനായി, ലാന്‍ഡ് റവന്യു ബോര്‍ഡ് പാലാ ആര്‍ഡിഒയ്ക്ക് നിര്‍ദേശം നല്‍കി.

പാരിസ്ഥിതിക പ്രാധാന്യമുള്ള കുറിഞ്ഞി മലനിരകളുടെ തുടര്‍ച്ചയാണ് കോട്ടമല. ഇവിടെ ഏക്കര്‍ കണക്കിനു ഭൂമി വാങ്ങി പാറ ഖനനം തുടങ്ങിയപ്പോള്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചിരുന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് പാറമടയ്ക്കുള്ള തുടര്‍ നടപടികള്‍ അധികൃതര്‍ നിര്‍ത്തിവെച്ചു.

ഭൂമിവിറ്റതു സംബന്ധിച്ച് ലാന്‍ഡ് റവന്യൂബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് പാലാ ആര്‍ഡിഒ റിപ്പോര്‍ട്ട് തയ്യാറാക്കി കളക്ടര്‍ക്ക് നല്‍കിയിരുന്നു. കളക്ടര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ റവന്യൂബോര്‍ഡ് നിര്‍ദേശം നല്‍കിയത്. ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി സ്ഥലം വകമാറി ഉപയോഗിച്ചെന്നതിനാലാണിത്.

Single content advertisement bottom

വ്യവസ്ഥകള്‍ ലംഘിച്ചവരുടെ പേരില്‍ കേസെടുക്കുമെന്ന് പാലാ ആര്‍ഡിഒ അറിയിച്ചു.

കോട്ടമലയിലെ വിവാദഭൂമി അളന്നു തിരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നുള്ള പ്രത്യേക സര്‍വേസംഘത്തെയാണ് ഇതിനു നിയോഗിച്ചിരിക്കുന്നത്.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കൊട്ടാരമറ്റത്ത് നാലു കടകളില്‍ മോഷണം

മന്ത്രി മുല്ലപ്പൂക്കള്‍ നല്‍കി; ഞൊടിയിടയില്‍ മാലയാക്കി കണ്ണന്‍

Related posts
Your comment?
Leave a Reply