3:06 pm - Saturday September 26, 9835

മന്ത്രി മുല്ലപ്പൂക്കള്‍ നല്‍കി; ഞൊടിയിടയില്‍ മാലയാക്കി കണ്ണന്‍

24 Viewed Editor 0 respond

പാലാ: മന്ത്രി എംഎം മണി കണ്ണന്റെ കൈകളിലേക്ക് കൊടുത്തത് മുല്ലപ്പൂക്കള്‍. അത് നിമിഷനേരംകൊണ്ട് മാലയാക്കി കഴുത്തിലണിയിച്ച്

ബാലമാന്തിരകന്‍ കണ്ണന്‍ മാജിക്കിലൂടെ സൃഷ്ടിച്ച മുല്ലപ്പൂമാല മന്ത്രി എം എം മണിയെ അണിയിച്ചപ്പോള്‍.

കണ്ണന്‍ മന്ത്രിയെ വിസ്മയിപ്പിച്ചു.പാലാ കിഴതടിയൂര്‍ ഭാവനാ ക്ലബിന്റെ ഓണാഘോഷ ഉദ്ഘാടനവേദിയിലായിരുന്നു കൊച്ചുമജീഷ്യന്റെ പ്രകടനം. സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

Single content advertisement bottom

സമ്മേളനത്തില്‍ കണ്ണനെ സംഘാടകര്‍ ആഗരിക്കുന്ന കാര്യമറിഞ്ഞപ്പോള്‍ മാജിക്കവതരിപ്പിക്കണമെന്നായി മന്ത്രി.വേദിയിലെ നിലവിളക്കിനു ചുറ്റുമിടാന്‍ സംഘാടകര്‍ കരുതിയ മുല്ലപ്പൂക്കളെടുത്ത് കണ്ണന്‍ മന്ത്രിയുടെ കൈയില്‍ കൊടുത്തു.തുടര്‍ന്ന് ഓരോ പൂക്കളായി തന്റെ കൈകളിലേക്ക് ഇടണമെന്നാ ്ന്ത്രിയോട് പറഞ്ഞു. മന്ത്രി കൈയില്‍കൊടുത്ത പൂക്കള്‍ കണ്ണന്‍ ശൂന്യതയിലൊന്നു ചുഴറ്റിയെടുത്തപ്പോള്‍ അത് മാലയായി. ക്ലബിന്റെ ഉപഹാരത്തോടൊപ്പം സ്വന്തം സമ്മാനവും കൊടുത്താണ് മന്ത്രി അഭിനന്ദിച്ചത്. ഏഴാച്ചേരി തുമ്പയില്‍ സുനില്‍കുമാറിന്റെയും ശ്രീജയുടെയും മകനാണ് കണ്ണന്‍ എന്നുവിളിക്കുന്ന അഭിനവ് കൃഷ്ണ. വെള്ളിലാപ്പള്ളി സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോട്ടമലയില്‍ മിച്ചഭൂമിയും തോട്ടവും പാറമടയ്ക്കായി വിറ്റവര്‍ കുടുങ്ങും

പെട്രോള്‍ വില വര്‍ദ്ധന: പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ‘കണ്ണ് തുറപ്പിക്കല്‍’ സമരവുമായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍

Related posts
Your comment?
Leave a Reply