3:06 pm - Monday September 26, 9921

ഭരണങ്ങാനത്തപ്പന്റെ പൊന്‍തിടമ്പേറ്റാന്‍ ഇനി സ്വന്തം ഗജശ്രേഷ്ഠന്‍

27 Viewed Editor 0 respond

പാലാ: ഭരണങ്ങാനത്തപ്പന് എഴുന്നെള്ളാന്‍ ഇനി സ്വന്തം ഗജശ്രേഷ്ഠന്‍. ഭഗവാന്റെ പൊന്‍തിടമ്പേറ്റാന്‍ സ്വന്തമായി ഗജശ്രേഷ്ഠന്‍ എത്തുകയാണ്. കോഴിക്കോട്ടുള്ള വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഗജരാജ കൗസ്തുഭം കൊളക്കാട്ട് ഗണപതി നാളെ (ഞായര്‍) ക്ഷേത്രത്തില്‍ എത്തിച്ചേരും. ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ദേവസ്വത്തിന്റെയും ഭരണങ്ങാനം, ഇടമറ്റം, കീഴമ്പാറ, കിഴപറയാര്‍ കരകളിലെ ഭക്തജനങ്ങളുടെയും സഹകരണത്തോടെയാണ് ദേവസ്വം ആനയെ സ്വന്തമാക്കിയത്. ഒന്‍പതര അടി ഉയരവും 38 വയസ്സുമുള്ള ഗജവീരനെ സമീപ ക്ഷേത്രങ്ങളിലും എഴുന്നള്ളിക്കാനുള്ള ഒരുക്കത്തിലാണ് ദേവസ്വം. ചരിത്രമുറങ്ങുന്ന സാമൂതിരിയുടെ മണ്ണില്‍ നിന്നും പാണ്ഡവന്മാരുടെ പാദസ്പര്‍ശമേറ്റ ഭരണങ്ങാനത്തേക്ക് എത്തുന്ന ഗജശ്രേഷ്ഠനെ വരവേല്‍ക്കാന്‍ ഗംഭീര സ്വീകരണവും ഒരുക്കിയിട്ടുണ്ട്. നാളെ (ഞായര്‍) രാവിലെ 8-ന് പാലാ കിഴതടിയൂര്‍ ബൈപാസില്‍ എത്തുന്ന ആനയെ സ്വീകരിച്ചാനയിച്ച് വാഹനങ്ങളുടെയും ഭക്തരുടെയും അകമ്പടിയോടെ 9 മണിക്ക് ഭരണങ്ങാനത്ത് എത്തിക്കും. തുടര്‍ന്ന് ടൗണ്‍ കാണിക്ക മണ്ഡപത്തിങ്കല്‍ നിന്നും പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ പുറപ്പെടുന്ന ഘോഷയാത്ര 10 ന് ക്ഷേത്രസന്നിധിയില്‍ എത്തും. 10.30 ന് ക്ഷേത്രത്തില്‍ ഉപചാരപൂര്‍വ്വം നല്‍കുന്ന സ്വീകരണത്തിന് തന്ത്രി ചേന്നാസ് വിഷ്ണു നമ്പൂതിരി, ചേന്നാസ് നാരായണന്‍ നമ്പൂതിരി, മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. കേരളത്തിലെ ക്ഷേത്ര ചരിത്രത്തില്‍ 65 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ആനയിരുത്തി കളഭം എന്ന അപൂര്‍വ്വ പൂജാ ചടങ്ങുകളും തുടര്‍ന്ന് കളഭാഭിഷേകം, പുഷ്പാര്‍ച്ചന, കലശാഭിഷേഖം, അങ്കുശപൂജ എന്നിവയും നടക്കും. ഇതോടൊപ്പം ആനയുടെ പൂര്‍വ്വനാമം മാറ്റി പുതിയ പേരും നല്‍കും.

 

Single content advertisement bottom Single content advertisement bottom
News Feed
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പെട്രോള്‍ വില വര്‍ദ്ധന: പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ‘കണ്ണ് തുറപ്പിക്കല്‍’ സമരവുമായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ പൗരന്മാര്‍ക്ക് കടമയുണ്ട് : ജസ്റ്റീസ് കെ.ടി. തോമസ്

Related posts
Your comment?
Leave a Reply