Thursday 23rd November 2017

ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവം

71 Viewed Editor 0 respond

ഭരണങ്ങാനം: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 9.30 ന് സാന്ദീപനി സംഗീതവിദ്യാലയത്തിന്റെ വാര്‍ഷികം ദേവസ്വം പ്രസിഡന്റ് കണ്ണന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ആകാശവാണി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന എം. എന്‍. രാജീവ് ഉദ്ഘാടനം ചെയ്യും.  സംഗീതസംവിധായകന്‍ ളാക്കാട്ടൂര്‍ പൊന്നപ്പന്‍, തൃപ്പൂണിത്തുറ സംഗീതകോളേജിലെ പ്രിന്‍സിപ്പലായിരുന്ന താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി, പാലാ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. എന്‍. ശിവപ്രസാദ്, ജിന്‍സ് ഗോപിനാഥ്, തലനാട് മനു, കെ. ബി. അനിഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.ഭരണങ്ങാനം: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 9.30 ന് സാന്ദീപനി സംഗീതവിദ്യാലയത്തിന്റെ വാര്‍ഷികം ദേവസ്വം പ്രസിഡന്റ് കണ്ണന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ആകാശവാണി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന എം. എന്‍. രാജീവ് ഉദ്ഘാടനം ചെയ്യും.  സംഗീതസംവിധായകന്‍ ളാക്കാട്ടൂര്‍ പൊന്നപ്പന്‍, തൃപ്പൂണിത്തുറ സംഗീതകോളേജിലെ പ്രിന്‍സിപ്പലായിരുന്ന താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി, പാലാ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. എന്‍. ശിവപ്രസാദ്, ജിന്‍സ് ഗോപിനാഥ്, തലനാട് മനു, കെ. ബി. അനിഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. 10 മുതല്‍ കര്‍ണ്ണാടക സംഗീത ലോകത്തെ പ്രശസ്ത സംഗീതജ്ഞരും വാദ്യകലാകാരന്മാരും പങ്കെടുക്കുന്ന പഞ്ചരത്‌നകീര്‍ത്തനം നടക്കും.  11 മുതല്‍ വൈകുന്നേരം 7 വരെ പ്രശസ്ത സംഗീതജ്ഞരുടെ സംഗീതസദസ്സ് തുടര്‍ച്ചയായി തിരുവരങ്ങില്‍ നടക്കും. വൈകിട്ട് 6.45 ന് കിഴപറയാര്‍, ഭരണങ്ങാനം, കീഴമ്പാറ, ഇടമറ്റം, വിളക്കുമാടം ഭാഗങ്ങളില്‍നിന്നുള്ള രഥഘോഷയാത്രയക്ക് സ്വീകരണം നല്‍കും.  രാത്രി 7.15 മുതല്‍ കലാമണ്ഡലം ഒളരി മനോജ്, കലാമണ്ഡലം ഷിബി ചക്രവര്‍ത്തി, ആര്‍.എല്‍.വി. ജയചന്ദ്രന്‍, കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി, കലാമണ്ഡലം അരുണ്‍രാജു, കലാമണ്ഡലം അതുല്‍, കലാമണ്ഡലം ആദിത്യന്‍, കലാമണ്ഡലം അരുണ്‍ രാജു, ഫാക്ട്‌മോഹനന്‍, പാലനാട് ദിവാകരന്‍ നമ്പൂതിരി, പനയൂര്‍ കുട്ടന്‍, കിടങ്ങൂര്‍ രാജേഷ്, കലാമണ്ഡലം പുരുഷോത്തമന്‍, കലാനിലയം ഓമനക്കുട്ടന്‍, കോട്ടക്കല്‍ ഹരി, കലാനിലയം സജി, കലാമണ്ഡലം സുധീഷ് തുടങ്ങിയ പ്രശസ്ത കഥകളികലാകാരന്മാര്‍ അണിനിരക്കുന്ന ദുര്യോധനവധം മേജര്‍സെറ്റ് കഥകളി ഉണ്ടായിരിക്കും. രാവിലെ 11 ന് ഗോപൂജയും, പിറന്നാള്‍ സദ്യയും, 12 ന് മഹാപാല്‍പ്പായസ നിവേദ്യവും നടക്കും. രാത്രി 12 ന് അഷ്ടമിരോഹിണി പൂജയും രോഹിണിവാര സദ്യയും നടക്കും.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ പൗരന്മാര്‍ക്ക് കടമയുണ്ട് : ജസ്റ്റീസ് കെ.ടി. തോമസ്

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രോഡ് സ്വാമിമാരുടെ വിനീതദാസന്‍: കെ. മുരളീധരന്‍ എം.എല്‍.എ.

Related posts
Your comment?
Leave a Reply