Monday 18th December 2017

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രോഡ് സ്വാമിമാരുടെ വിനീതദാസന്‍: കെ. മുരളീധരന്‍ എം.എല്‍.എ.

60 Viewed Editor 0 respond

ഇന്ദിരാഗാന്ധി കുടുംബസംഗമവും പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും കെ. മുരളീധരന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. സതീഷ് ചൊള്ളാനി, സജീവ് എളമ്പ്രക്കോടത്ത്, ഏ.കെ. ചന്ദ്രമോഹന്‍, റ്റി.കെ. സുരേഷ് കുമാര്‍, അഡ്വ. ബിജു പുന്നത്താനം, ജേക്കബ് പാംബ്ലാനി, ജോഷി ഫിലിപ്പ്, ജോഷി നെല്ലിക്കുന്നേല്‍, പ്രസാദ് കൊണ്ടൂപ്പറമ്പില്‍, ബിജു കുന്നുംപുറം എന്നിവര്‍ സമീപം.

ഇടമറ്റം:ഇന്‍ഡ്യ ഭരിക്കുന്ന ബി.ജെ.പി. പ്രധാനമന്ത്രി ഫ്രോഡ് സ്വാമിമാരുടെ വിനീതനായ ദാസനും കേരളം ഭരിക്കുന്ന പിണറായി വിജയന്‍ ക്രിമിനല്‍ ക്വട്ടേഷന്‍ ഗ്രൂപ്പുകളുടെ തടവറയിലുമാണെന്ന് കെ. മുരളീധരന്‍.. ലോകത്താകമാനം ബഹുമാനാദരവ് നേടിയ സ്വാമി വിവേകാനന്ദനേയും ശങ്കരാചാര്യരേയും കുറിച്ച് നരേന്ദ്രമോദി പഠിക്കുന്നത് ഭാവിയില്‍ അദ്ദേഹത്തിന് ഗുണം ചെയ്യുമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. ഓര്‍മ്മിപ്പിചചു.  ഇടമറ്റം:ഇന്‍ഡ്യ ഭരിക്കുന്ന ബി.ജെ.പി. പ്രധാനമന്ത്രി ഫ്രോഡ് സ്വാമിമാരുടെ വിനീതനായ ദാസനും കേരളം ഭരിക്കുന്ന പിണറായി വിജയന്‍ ക്രിമിനല്‍ ക്വട്ടേഷന്‍ ഗ്രൂപ്പുകളുടെ തടവറയിലുമാണെന്ന് കെ. മുരളീധരന്‍.. ലോകത്താകമാനം ബഹുമാനാദരവ് നേടിയ സ്വാമി വിവേകാനന്ദനേയും ശങ്കരാചാര്യരേയും കുറിച്ച് നരേന്ദ്രമോദി പഠിക്കുന്നത് ഭാവിയില്‍ അദ്ദേഹത്തിന് ഗുണം ചെയ്യുമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. ഓര്‍മ്മിപ്പിചചു.   ലൗകികഭോഗങ്ങളുടെ അര്‍ത്ഥശൂന്യത ബോധ്യപ്പെട്ട് സര്‍വ്വസംഗപരിത്യാഗികളായി കാവിധരിക്കുന്ന സനാതന ഹിന്ദു സന്യാസിമാര്‍ ഉപയോഗിക്കുന്ന കാവിയെ യോഗി ആദിത്യനാഥ്, ഗംഗേശാനന്ദ, ഗുര്‍മീത് റാം റഹിം സിംഗ് തുടങ്ങിയവര്‍ ബി.ജെ.പി.യുടെ നേതൃത്വത്തില്‍  അധികാരത്തിനും ക്രിമിനലിസത്തിനും വേണ്ടി ദുരുപയോഗം ചെയ്യുന്നതായി മുന്‍ കെ.പി.സി.സി. അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ എം.എല്‍.എ. പാലായിലെ ഇടമറ്റത്ത്  പ്രസ്താവിച്ചു. ഇന്ത്യയുടെ മാനവും ശ്രേയസ്സും യശ്ശസ്സും മോദിയുടെ നേതൃത്വം കളഞ്ഞുകുളിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.ഡി.എഫ്. സര്‍ക്കാര്‍ അനുവദിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ പൂട്ടി സ്വകാര്യ ലോബിക്കും കൊലപാതക രാഷ്ട്രീയത്തിലൂടെ ക്രിമിനലുകള്‍ക്കും അഴിഞ്ഞാടാന്‍ പിണറായി സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും മുന്‍ കെ.പി.സി.സി. അദ്ധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. പെന്‍ഷനും, അരിയും മരുന്നും നല്‍കാതെ ഇടതു സര്‍ക്കാരിന്റെ വക പീഠാനുഭവകാലമായിരുന്നു ഈ ഓണക്കാലമെന്നും മുരളീധരന്‍ പറഞ്ഞു. മീനച്ചില്‍ മണ്ഡലത്തിലെ ഇടമറ്റത്ത് മുണ്ടാട്ട് ജോസ് കുര്യന്‍ നഗറില്‍ ഇന്ദിരാഗാന്ധി ബൂത്തുതല  കുടുംബസംഗമവും പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും മുതിര്‍ന്ന നേതാക്കളെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. മുരളീധരന്‍.  വി.ജെ. തോമസ് വരകില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ഡി.സി.സി. വൈസ് പ്രസിഡന്റുമാരായ ഏ.കെ. ചന്ദ്രമോഹന്‍, ബിജു പുന്നത്താനം, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ റ്റി.കെ. സുരേഷ് കുമാര്‍, സജീവ് എളംമ്പ്രക്കോടം, ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീഷ് ചൊള്ളാനി, മണ്ഡലം പ്രസിഡന്റ് ബിജു കുന്നുംപുറം, മുന്‍പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പില്‍, പി.ജെ. ജേക്കബ് പാംബ്ലാനി, ജോഷി നെല്ലിക്കുന്നേല്‍, രാജു കൊക്കപ്പുഴ, പ്രദീപ് ചീരങ്കാവില്‍, ഗോപാലകൃഷ്ണന്‍ കാരമുള്ളില്‍, ജോബി അഗസ്റ്റിന്‍, കെ.ആര്‍. മുരളീധരന്‍ നായര്‍, റോബി ഊട്ടുപുഴ, ബേബിച്ചന്‍ മഞ്ഞനാനി, ബിന്ദു ശ്യാം, അനില്‍ മാധവപ്പള്ളി  തുടങ്ങിയവര്‍ പ്രസംഗിച്ചു.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവം

ഉഴവൂര്‍ വിജയന്റെ ചിരിയോര്‍മ്മകളില്‍ പാലാ കണ്ണീരണിഞ്ഞു

Related posts
Your comment?
Leave a Reply