Monday 18th December 2017

മഴ കനത്തു; കോട്ടമല നിവാസികള്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍

73 Viewed Editor 0 respond

രാമപുരം: മഴ കനത്തതോടെ കോട്ടമലയിലെയും പരിസരപ്രദേശത്തെയും ജനങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍. പ്രദേശത്ത് ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്.

കോട്ടമലയില്‍ പലവട്ടം ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളതാണ്. കഴിഞ്ഞവര്‍ഷം കനത്തമഴയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ മലമുകളില്‍നിന്ന് താഴേക്ക് പതിച്ച് കൃഷിനാശമുണ്ടായിരുന്നു.

കോട്ടമലയിലും പരിസരത്തുമായി ഇരുന്നൂറോളം വീടുകളുണ്ട്. കോട്ടമല, കുറിഞ്ഞിക്കുമ്പന്‍, കുരവന്‍കുന്ന് എന്നീ മൂന്നു മലനിരകളും തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. ഉരുള്‍പൊട്ടല്‍ ഭീഷണി കൂടുതല്‍ നിലനില്‍ക്കുന്നത് കോട്ടമലയിലാണ്. 1600 അടി ഉയരമുള്ള മലനിരയായതുകൊണ്ട് ഉരുള്‍പൊട്ടലുണ്ടായാല്‍ വന്‍നാശനഷ്ടമുണ്ടാകുമെന്ന് ദുരന്തനിവാരണ സമിതി പഠനം നടത്തി മുന്നറിയിപ്പു നല്‍കിയിട്ടുള്ളതാണ്.

Single content advertisement bottom

തുടര്‍ച്ചയായി മഴപെയ്യുവാന്‍ തുടങ്ങിയതോടെ കോട്ടമലയുടെ അടിവാരത്ത് താമസിക്കുന്നവര്‍ ഞായറാഴ്ച വൈകിട്ടുമുതല്‍ ബന്ധുവീടുകളിലേക്ക് താമസം മാറിത്തുടങ്ങിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ കോട്ടമലയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായിരുന്നു.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കനത്ത മഴ തുടരുന്നു; മണ്ണിടിച്ചില്‍ ഭീതിയില്‍ മലയോരമേഖല

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കോതമംഗലം സ്വദേശി പാലായില്‍ അറസ്റ്റില്‍

Related posts
Your comment?
Leave a Reply