Monday 18th December 2017

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കോതമംഗലം സ്വദേശി പാലായില്‍ അറസ്റ്റില്‍

93 Viewed Editor 0 respond

പാലാ: കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെടുത്ത കേസില്‍ കോതമംഗലം സ്വദേശി പാലാ പൊലീസിന്റെ പിടിയിലായി. കോതമംഗലം മടത്തുംപടി അജി നാരായണന്‍(45) ആണ് പിടിയിലായത്. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പു നടത്തിയത്. കമ്പനിയില്‍ ഒരു ലക്ഷം രൂപനിക്ഷേപിച്ചാല്‍ പത്തുമാസത്തിനുശേഷം 30000രൂപ വീതം പലിശ നല്‍കാമെന്നായിരുന്നു വാഗ്ദാനം.

ഇതുവിശ്വസിച്ച് പലരും കോടിക്കണക്കിനു രൂപ നിക്ഷേപിക്കുകയായിരുന്നു. പലിശ കിട്ടതായാതോടെ പണം തിരികെ ആവശ്യപ്പെട്ടവരെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഒഴിവാക്കാന്‍ തുടങ്ങി. പിന്നീട് ഫോണ്‍ എടുക്കാതെവന്നതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. മുത്തോലി സ്വദേശി കീച്ചേരി ഷാജി, ഭാര്യ മോളി എന്നിവരുടെ പരാതിയിലാണ് അജി പിടിയിലായത്.

Single content advertisement bottom

പാലാ ഡിവൈഎസ്പി വി.ജി വിനോദ്കുമാറിന്റെ നിര്‍ദേശപ്രകാരം സിഐ രാജന്‍ കെ അരമന, എസ്‌ഐ അഭിലാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Single content advertisement bottom
News Feed
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മഴ കനത്തു; കോട്ടമല നിവാസികള്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍

പാലാ റിവര്‍വ്യൂറോഡ് പുതിയ രൂപരേഖയ്ക്ക് അനുമതി

Related posts
Your comment?
Leave a Reply