Monday 18th December 2017

പാലാ റിവര്‍വ്യൂറോഡ് പുതിയ രൂപരേഖയ്ക്ക് അനുമതി

96 Viewed Editor 0 respond

പാലാ: റിവര്‍വ്യൂറോഡ് കൊട്ടാരമറ്റത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിനു നിര്‍മാണത്തിനുള്ള പുതിയ രൂപരേഖയും സാങ്കേതിക അനുമതിയും ലഭിച്ചതായി കെഎം മാണി എംഎല്‍എ അറിയിച്ചു. ആറ്റുതീരം വഴിയുള്ള റോഡായതിനാല്‍ ഭാരവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ തീരമിടിയാനുള്ള സാധ്യതപരിഗണിച്ച് പുതിയ രൂപരേഖ തയാറാക്കുകയായിരുന്നു.

റോഡിന്റെ 900മീറ്റര്‍ ആറ്റുതീരം ഭാഗം തൂണുകള്‍ സ്ഥാപിച്ച് പ്രിസ്ട്രസ്സ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡ് നിര്‍മാണം. 900 മീറ്റര്‍ പാലമാണുണ്ടാകുക. 9.50 മീറ്റര്‍ കാര്യേജ് വേയും ഇരുവശത്തും രണ്ടുമീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ടാവും. 12 മീറ്റര്‍ വീതി ഉറപ്പുവരുത്തുംവിധമാണ് റോഡ് നിര്‍മാണം. നേരത്തെ ഒമ്പതു ഭുവുടമകളില്‍ നിന്നായി 14 കോടി നല്‍കി റോഡിനാവശ്യമായ ഭൂമി ഏറ്റെടുത്തിരുന്നു. ഭൂമുടമകളുടെ സഹകരണം ലഭിച്ചതിനാല്‍ കേസുകളോ തര്‍ക്കങ്ങളോ ഉണ്ടായില്ല. റോഡ് നിര്‍മാണത്തിന് 32 കോടിരൂപയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചിരിക്കുന്നത്.

Single content advertisement bottom

ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായാലുടന്‍ നിര്‍മാണം ആരംഭിക്കും. ആറ്റുതീരം വഴി ഒരുകിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന ഹെല്‍ത്ത് വാക് വേയാണ് ഈ റോഡിന്റെ പ്രത്യേകത. ഭമൂ ഏറ്റെടുക്കല്‍ വളരെ നേരത്തെ പൂര്‍ത്തിയായിരുന്നുവെങ്കിലും ഡിസൈന്‍ വൈകിയതിനാല്‍റോഡ് നിര്‍മാണം ടെന്‍ഡര്‍ ചെയ്യാതെ വന്നതിനെ തുടര്‍ന്ന് ജോസ് കെ മാണി എംപി നിരന്തരമായി അധകൃതരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കോതമംഗലം സ്വദേശി പാലായില്‍ അറസ്റ്റില്‍

സംസ്ഥാന സ്‌കൂള്‍ കായികോത്സവം ലോഗോ പ്രകാശനം ചെയ്തു

Related posts
Your comment?
Leave a Reply