Wednesday 18th October 2017

സംസ്ഥാന സ്‌കൂള്‍ കായികോത്സവം ലോഗോ പ്രകാശനം ചെയ്തു

33 Viewed Editor 0 respond

61-ാം സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ലോഗോ ജോസ് കെ. മാണി എം.പി. ഒളിമ്പ്യന്‍ കെ.ജെ. മനോജ്‌ലാലിന് നല്‍കി പാലായില്‍ പ്രകാശനം ചെയ്യുന്നു. നഗരസഭ അദ്ധ്യക്ഷ ലീന സണ്ണി സമീപം.

പാലാ: പാലായിലെ ഗ്രീന്‍ഫീല്‍ഡ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ വച്ച് ഒക്‌ടോബര്‍ 20 – 23 തീയതികളിലായി നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനായുള്ള ലോഗോ പ്രകാശനം ചെയ്തു. പാലാ സെന്റ് മേരീസ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വച്ച് ജോസ് കെ. മാണി എം.പി.യാണ് ലോഗോ പ്രകാശനം ചെയ്തത്. ഒളിമ്പ്യന്‍ കെ.ജെ. മനോജ് ലാലിന് ലോഗോ നല്‍കിക്കൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.പാലാ: പാലായിലെ ഗ്രീന്‍ഫീല്‍ഡ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ വച്ച് ഒക്‌ടോബര്‍ 20 – 23 തീയതികളിലായി നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനായുള്ള ലോഗോ പ്രകാശനം ചെയ്തു. പാലാ സെന്റ് മേരീസ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വച്ച് ജോസ് കെ. മാണി എം.പി.യാണ് ലോഗോ പ്രകാശനം ചെയ്തത്. ഒളിമ്പ്യന്‍ കെ.ജെ. മനോജ് ലാലിന് ലോഗോ നല്‍കിക്കൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ കായിക വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കണമെന്നും നിലവാരമുള്ള കളിക്കളങ്ങള്‍ കൂടുതലായി ഉണ്ടാവേണ്ടതുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു. കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയം, ഭരണങ്ങാനം നീന്തല്‍കുളം, പാലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ നീന്തല്‍കുളം എന്നിവയുടെയെല്ലാം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ കായികതാരങ്ങള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം ലഭ്യമാക്കിയാല്‍ കൂടുതല്‍ നവീനകളിക്കളങ്ങള്‍ നിര്‍മ്മക്കുന്നതിന് സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമുള്ള യുവതലമുറയ്ക്ക് കായിക പരിശീലനവും ആവശ്യമുണ്ട്. പാലാ സ്റ്റേഡിയത്തില്‍ സ്ഥിര ഉപയോഗത്തിന് കായിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങില്‍ നഗരസഭാദ്ധ്യക്ഷ ലീന സണ്ണി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. അരവിന്ദാക്ഷന്‍, പബ്ലിസിറ്റി കണ്‍വീനര്‍ എസ്. സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ ജോസഫ്, ബെറ്റി റോയി, ഫിലിപ്പ് കുഴികുളം, വി.സി. ജോസഫ്, പി.ടി.എ. പ്രസിഡന്റ് ബിജി ജോജോ, ഡി.ഇ.ഒ. തങ്കച്ചന്‍, എ.ഇ.ഒ. ജോസ് വര്‍ഗ്ഗീസ്, ജയ്‌സണ്‍ മാന്തോട്ടം, ബൈജു കൊല്ലംപറമ്പില്‍, പ്രിന്‍സിപ്പാള്‍ സി. റാണി ഞാവള്ളില്‍, ഹെഡ്മിസ്ട്രസ് സി. റെയ്‌ന എന്നിവര്‍ പ്രസംഗിച്ചു.  ലോഗോ രൂപകല്പന ചെയ്ത മലപ്പുറം പൂക്കളത്തൂര്‍ പി.എച്ച്.എം. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ത്ഥിനി ദില്‍ന ഷെറിന് പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി. ദില്‍ന ഷെറിന് ഉപഹാരം നല്‍കുമെന്ന് യോഗത്തില്‍ പ്രഖ്യാപിച്ചു.

Single content advertisement bottom
News Feed
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പാലാ റിവര്‍വ്യൂറോഡ് പുതിയ രൂപരേഖയ്ക്ക് അനുമതി

Related posts
Your comment?
Leave a Reply