Thursday 23rd November 2017

നടപ്പ് ശീലമാക്കാം, ശരീരം സംരക്ഷിക്കാം; ആരോഗ്യ നടത്തത്തിനായി പാലായുടെ ഹെല്‍ത്ത് വാക്‌വേ

39 Viewed Editor 0 respond

പാലാ: നടപ്പ് ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായതോടെ പ്രഭാത സായാഹ്ന നടത്തത്തിനുള്ള പ്രധാന്യം ഏറിയിരിക്കുന്ന കാലഘട്ടത്തില്‍ അതിനുള്ള സൗകര്യം പാലായില്‍ ലഭ്യമാക്കിയിരിക്കുന്നു. നടപ്പ് ശീലമാക്കിയവര്‍ കൂടുതലും പൊതുനിരത്തുകളെയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. വെളിച്ച കുറവും വാഹനങ്ങളുടെ ചീറിപ്പായലും കാല്‍നടപ്പുകാര്‍ക്ക് ഭീഷണിയാണ്. വാഹന സഞ്ചാരത്തിനും ബുദ്ധിമുട്ടാണ്. എന്നാല്‍ ആറ് ഏക്കര്‍ വിസ്തൃതിയുള്ള പാലാ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനോട് അനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുള്ള ഹെല്‍ത്ത് വാക്‌വേ വളരെ സുരക്ഷിതവും മലിനീകരണം ഇല്ലാത്തതുമാണ്. സ്റ്റേഡിയത്തിനു ചുറ്റുമുള്ള ളാലം തോടിന്റെ കരയിലൂടെ ശുദ്ധവായുവും കുളിര്‍കാറ്റുമേറ്റ് പൂര്‍ണ്ണ സുരക്ഷയോടെ നഗരസൗന്ദര്യം ആസ്വദിച്ച് നടക്കുവാന്‍ ഒരേ ഒരു സ്ഥലമേ ഉള്ളൂ അത് പാലായിലെ അര കിലോമീറ്റര്‍ ദൂരംവരുന്ന ഹെല്‍ത്ത് വാക്‌വേയാണ്. ളാലം തോടിന്റെ തീരത്ത് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൈവരികളാണ് സ്ഥാപിച്ചിട്ടുള്ളത്. സെറാമിക് ഫ്‌ളോര്‍ ടൈലുകള്‍ പാകിയ നടപ്പാതയാണ് ഉള്ളത്. നടപ്പാത റെഡിയായതോടെ രാവിലെയും വൈകിട്ടും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നവരും ഏറെയാണ്. സ്ഥിരം നടപ്പുകാര്‍ പലരും ഈ സൗകര്യം അറിഞ്ഞുകേട്ടുവരുന്നതേയുള്ളൂ. സുരക്ഷിത നടപ്പാതയുടെ സൗകര്യം ഒരു വിഭാഗം നടപ്പുകാര്‍ നേരത്തെ കൈയ്യടക്കിയിരുന്നു. നടപ്പുകാരുടേതായ സൗഹൃദ കൂട്ടായ്മയും ഉണ്ട്.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കാല്‍ നൂറ്റാണ്ട് പിന്നിട്ട പോരാട്ട വീര്യവുമായി ദേശീയതയുടെ പ്രചാരകന്‍

സ്വിമ്മിംഗ് സ്യൂട്ട് അണിഞ്ഞു വരൂ, ഇവിടെ നീന്തിത്തുടിക്കാം

Related posts
Your comment?
Leave a Reply