Thursday 23rd November 2017

സ്റ്റേഡിയത്തിന്റെ പേരുമാറ്റം കെട്ടുകഥ: ചെയര്‍പേഴ്‌സണ്‍

40 Viewed Editor 0 respond

പാലാ: നഗരസഭ സ്റ്റേഡിയത്തിന്റെ പേരുമാറ്റം ആരോ മെനഞ്ഞ കെട്ടുകഥ മാത്രമാണെന്നും അജണ്ടയില്‍ ഇല്ലാത്ത വിവരമാണ് വിഷയമായി ചിലര്‍ പെരുപ്പിച്ച് കാണിക്കുന്നതെന്നും നഗരസഭാദ്ധ്യക്ഷ ലീന സണ്ണി അറിയിച്ചു. മണ്‍ സ്റ്റേഡിയം മാത്രമായിരുന്ന നഗരസഭ സ്റ്റേഡിയത്തിലെ ട്രാക്കും ഫീല്‍ഡും ആധുനികവല്‍ക്കരിച്ച് ഗ്രീന്‍ഫീല്‍ഡും സിന്തറ്റിക് ട്രാക്കും ആയി ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്. സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയമായതിനാലാണ് സിന്തറ്റിക് സ്റ്റേഡിയമെന്ന് കായികലോകം പറയുന്നത്. സ്റ്റേഡിയത്തിന് നിലവിലുള്ള നാമകരണം കെ.എം. മാണി എം.എല്‍.എ. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയതും നഗരസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നതുമാണ് എന്ന് നഗരസഭാദ്ധ്യക്ഷ വിശദീകരിച്ചു.

സംസ്ഥാന സ്‌കൂള്‍ കായികോത്സവം നടക്കുന്ന നഗരത്തില്‍ സമ്പൂര്‍ണ്ണ പരിസര ശുചിത്വം പാലിക്കുവാന്‍ എല്ലാ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് നഗരസഭാദ്ധ്യക്ഷ ലീന സണ്ണി അഭ്യര്‍ത്ഥിച്ചു. ചപ്പുചവറുകള്‍ ഒരു കാരണവശാലും വലിച്ചെറിയുകയോ കൂട്ടിയിടുകയോ ചെയ്യരുത്. ഭക്ഷണശാലകള്‍ ശുചിത്വം ഉറപ്പാക്കേണ്ടതാണ്. ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണയും മുന്‍ദിവസത്തെ ആഹാരസാധനങ്ങളും ഒരു കാരണവശാലും ഉപയോഗിക്കരുത്. ഗുണമേ•-യുള്ള ഭക്ഷ്യവസ്തുക്കള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുവാനും സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. സ്റ്റേഡിയത്തിന് സമീപമുള്ള ഭക്ഷണശാലകളും റസ്റ്റോറന്റുകളും ശീതളപാനീയ വിതരണ കേന്ദ്രങ്ങളും ചൂടുവെള്ളം വിതരണം ചെ#്ത് സഹകരിക്കണമെന്നും ലീന സണ്ണി അഭ്യര്‍ത്ഥിച്ചു.

Single content advertisement bottom

കായികോത്സവം നടക്കുന്ന സ്റ്റേഡിയത്തിലും ഭക്ഷണശാല പ്രവര്‍ത്തിക്കുന്ന സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും പോലീസ് സുരക്ഷ ഉറപ്പാക്കും. പോലീസ് സഹായ കേന്ദ്രങ്ങളും ഉണ്ടാകും. പോലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്റ്റേഡിയത്തിന് സമീപം കുടിവെള്ള വിതരണ കേന്ദ്രവും സ്ഥാപിക്കും. പിങ്ക് പോലീസ്, ട്രാഫിക് പോലീസ് സേവനം ഉറപ്പാക്കിയിട്ടുണ്ട്. കായിക താരങ്ങളുടെ താമസ സ്ഥലത്തും പോലീസ് നിരീക്ഷണം ഉണ്ടാകും.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സ്‌കൂള്‍ കായികമേള: ദീപശിഖ ഇന്ന് കൊട്ടാരമറ്റത്ത് സ്വീകരിക്കും

സ്‌കൂള്‍ കായികോത്സവം കമാനങ്ങള്‍ ഉയര്‍ന്നു; ആരവം ഉയരുകയായ്

Related posts
Your comment?
Leave a Reply