Thursday 23rd November 2017

സ്വിമ്മിംഗ് സ്യൂട്ട് അണിഞ്ഞു വരൂ, ഇവിടെ നീന്തിത്തുടിക്കാം

40 Viewed Editor 0 respond

പാലാ: പാലാ നഗരവാസികള്‍ക്കും നീന്തല്‍ അഭ്യസിക്കേണ്ടവര്‍ക്കും സൗകര്യമൊരുക്കി ആധുനിക നീന്തല്‍കുളം സജ്ജമാക്കിയിരിക്കുന്നു. പട്ടണ ഹൃദയത്തില്‍ നിര്‍മ്മിച്ചിട്ടുള്ള നവീന സ്റ്റേഡിയം കോംപ്ലക്‌സിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഒന്നാം നിലയിലാണ് ഈ നീന്തല്‍കുളം നിര്‍മ്മിച്ചിട്ടുള്ളത്. നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നുള്ള നിര്‍ദ്ദേശം ഉയരുമ്പോള്‍ കാലേക്കൂട്ടി ഇവിടെ നീന്തല്‍ പരിശീലനത്തിന് സൗകര്യം ഉറപ്പാക്കി കഴിഞ്ഞിരിക്കുകയാണ്.പാലാ: പാലാ നഗരവാസികള്‍ക്കും നീന്തല്‍ അഭ്യസിക്കേണ്ടവര്‍ക്കും സൗകര്യമൊരുക്കി ആധുനിക നീന്തല്‍കുളം സജ്ജമാക്കിയിരിക്കുന്നു. പട്ടണ ഹൃദയത്തില്‍ നിര്‍മ്മിച്ചിട്ടുള്ള നവീന സ്റ്റേഡിയം കോംപ്ലക്‌സിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഒന്നാം നിലയിലാണ് ഈ നീന്തല്‍കുളം നിര്‍മ്മിച്ചിട്ടുള്ളത്. നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നുള്ള നിര്‍ദ്ദേശം ഉയരുമ്പോള്‍ കാലേക്കൂട്ടി ഇവിടെ നീന്തല്‍ പരിശീലനത്തിന് സൗകര്യം ഉറപ്പാക്കി കഴിഞ്ഞിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പേ പണി തീര്‍ന്നിരുന്നുവെങ്കിലും ഈ നീന്തല്‍കുളത്തിന്റെ സൗകര്യവും പ്രയോജനവും ആരും പ്രയോജനപ്പെടുത്തിയിട്ടില്ല. പ്രഥമ നീന്തല്‍കാരനെ കാത്തിരിക്കുകയാണ് ഈ നവീന പൂള്‍. സ്വിമ്മിംഗ് സ്യൂട്ട് അണിഞ്ഞ് എത്തുന്നവരെ സ്വാഗതം ചെയ്യുവാന്‍ ഇതേവരെ ക്രമീകരണം ഉണ്ടായതുമില്ല.  സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയാക്കി നഗരസഭയ്ക്ക് കൈമാറിക്കഴിഞ്ഞാല്‍ മാത്രമെ ഈ നീന്തല്‍കുളത്തിലേക്ക് പ്രവേശനം സംബന്ധിച്ച് നഗരസഭയുടെ തീരുമാനം ഉണ്ടാകൂ. നീന്തല്‍കുളത്തിന്റെ പരിപാലനത്തിനും സംരക്ഷണത്തിനും ജലശുദ്ധീകരണത്തിനുമുള്ള ചിലവ് കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള വ്യവസ്ഥകള്‍ക്ക് രൂപം നല്‍കേണ്ടി വരും.  25 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള നീന്തല്‍കുളത്തില്‍ ഒരേ സമയം 6 പേര്‍ക്ക് ഉപയോഗിക്കാം. വേനലിലെ കൊടുംചൂടില്‍ ശരീരം ഒന്ന് തണുപ്പിക്കുവാനും ഈ പൂള്‍ കൊള്ളാം.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നടപ്പ് ശീലമാക്കാം, ശരീരം സംരക്ഷിക്കാം; ആരോഗ്യ നടത്തത്തിനായി പാലായുടെ ഹെല്‍ത്ത് വാക്‌വേ

Related posts
Your comment?
Leave a Reply