Thursday 23rd November 2017

സ്‌കൂള്‍ കായികമേള: ദീപശിഖ ഇന്ന് കൊട്ടാരമറ്റത്ത് സ്വീകരിക്കും

37 Viewed Editor 0 respond

പാലാ: 61-ാം സംസ്ഥാന സ്‌കൂള്‍ കായികോത്സവ ട്രാക്കിലേക്കുള്ള ദീപശിഖാ പ്രയാണം ഇന്ന് (വ്യാഴം) പാലായിലെത്തും. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നിന്നും കോട്ടയത്ത് എത്തിച്ചേര്‍ന്ന ദീപശിഖ ഇന്ന് രാവിലെ 9.30 ന് പാലായിലേക്ക് പ്രയാണമാരംഭിക്കും. തേഞ്ഞിപ്പലം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നിന്നും ഒളിമ്പ്യന്‍ ടി.യു. ഇര്‍ഫാന്‍ കൊളുത്തിയ ദീപശിഖയാണ് ഇവിടെ എത്തുന്നത്. പൂഞ്ഞാര്‍ ജി.വി. രാജ സ്മൃതിമണ്ഡപത്തില്‍ നിന്നും ആരംഭിക്കുന് ദീപശിഖാ പ്രയാണം മീനച്ചില്‍ താലൂക്കിലെ പതിനെട്ടില്‍പരം സ്‌കൂളുകളില്‍ എത്തും. ഈ കേന്ദ്രങ്ങളില്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 3 മണിക്ക് പാലാ കൊട്ടാരമറ്റം ബസ് സ്റ്റേഷന്‍ ജംഗ്ഷനില്‍ എത്തിച്ചേരുന്ന ദീപശിഖാ പ്രയാണത്തിന് പൗരസ്വീകരണം നല്‍കും. വിവിധ ബഹുജന സംഘടനകളുടെയും കായികാദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കായികതാരങ്ങള്‍ എന്നിവരുടെയും നേതൃത്വത്തില്‍ ദീപശിഖാ റാലി നഗരത്തിലേക്ക് ആരംഭിക്കും. ജില്ലാ പഞ്ചായത്ത് അംഗവും സെറിമണി കമ്മറ്റി ചെയര്‍പേഴ്‌സണുമായ പെണ്ണമ്മ ജോസഫിന്റെയും ജന. കണ്‍വീനര്‍ അലക്‌സി ജേക്കബിന്റെയും നേതൃത്വത്തിലുള്ള ദീപശിഖാ പ്രയാണത്തിന് കൊട്ടാരമറ്റത്ത് നല്‍കുന്ന പൗരസ്വീകരണവും റാലിയും വിജയമാക്കുവാന്‍ നഗരസഭാദ്ധ്യക്ഷ ലീന സണ്ണി അഭ്യര്‍ത്ഥിച്ചു. ദീപശിഖാ റാലിക്ക് ശേഷം ജനറല്‍ ആശുപത്രി ജംഗ്ഷനിലുള്ള ഓപ്പണ്‍ സ്റ്റേജില്‍ കലാപരിപാടികളും നടക്കും. പാലാ: 61-ാം സംസ്ഥാന സ്‌കൂള്‍ കായികോത്സവ ട്രാക്കിലേക്കുള്ള ദീപശിഖാ പ്രയാണം ഇന്ന് (വ്യാഴം) പാലായിലെത്തും. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നിന്നും കോട്ടയത്ത് എത്തിച്ചേര്‍ന്ന ദീപശിഖ ഇന്ന് രാവിലെ 9.30 ന് പാലായിലേക്ക് പ്രയാണമാരംഭിക്കും. തേഞ്ഞിപ്പലം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നിന്നും ഒളിമ്പ്യന്‍ ടി.യു. ഇര്‍ഫാന്‍ കൊളുത്തിയ ദീപശിഖയാണ് ഇവിടെ എത്തുന്നത്. പൂഞ്ഞാര്‍ ജി.വി. രാജ സ്മൃതിമണ്ഡപത്തില്‍ നിന്നും ആരംഭിക്കുന് ദീപശിഖാ പ്രയാണം മീനച്ചില്‍ താലൂക്കിലെ പതിനെട്ടില്‍പരം സ്‌കൂളുകളില്‍ എത്തും. ഈ കേന്ദ്രങ്ങളില്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 3 മണിക്ക് പാലാ കൊട്ടാരമറ്റം ബസ് സ്റ്റേഷന്‍ ജംഗ്ഷനില്‍ എത്തിച്ചേരുന്ന ദീപശിഖാ പ്രയാണത്തിന് പൗരസ്വീകരണം നല്‍കും. വിവിധ ബഹുജന സംഘടനകളുടെയും കായികാദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കായികതാരങ്ങള്‍ എന്നിവരുടെയും നേതൃത്വത്തില്‍ ദീപശിഖാ റാലി നഗരത്തിലേക്ക് ആരംഭിക്കും. ജില്ലാ പഞ്ചായത്ത് അംഗവും സെറിമണി കമ്മറ്റി ചെയര്‍പേഴ്‌സണുമായ പെണ്ണമ്മ ജോസഫിന്റെയും ജന. കണ്‍വീനര്‍ അലക്‌സി ജേക്കബിന്റെയും നേതൃത്വത്തിലുള്ള ദീപശിഖാ പ്രയാണത്തിന് കൊട്ടാരമറ്റത്ത് നല്‍കുന്ന പൗരസ്വീകരണവും റാലിയും വിജയമാക്കുവാന്‍ നഗരസഭാദ്ധ്യക്ഷ ലീന സണ്ണി അഭ്യര്‍ത്ഥിച്ചു. ദീപശിഖാ റാലിക്ക് ശേഷം ജനറല്‍ ആശുപത്രി ജംഗ്ഷനിലുള്ള ഓപ്പണ്‍ സ്റ്റേജില്‍ കലാപരിപാടികളും നടക്കും.
കായിക താരങ്ങളുടെ രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ ആരംഭിക്കും. രാവിലെ 11 മണി മുതല്‍ അര്‍ദ്ധരാത്രി 12.30 വരെ രജിസ്‌ട്രേഷന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലാ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് രജിസ്‌ട്രേഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുക. ഇവിടെത്തന്നെയാവും ഒഫീഷ്യലുകളുടെയും രജിസ്‌ട്രേഷന്‍. ഒക്‌ടോബര്‍ 20 മുതല്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ പ്രത്യേക കൗണ്ടറിലാകും രജിസ്‌ട്രേഷന്‍ ക്രമീകരിക്കുക. രണ്ട് റവന്യു ജില്ലകള്‍ക്ക് ഒന്നു വീതം ഏഴ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഓരോ കൗണ്ടറിലും ഒരു ജനപ്രതിനിധിയേയും പെണ്‍കുട്ടികളുടെ സഹായത്തിനായി വനിതാ പൊതുപ്രവര്‍ത്തകരെയും നിയോഗിക്കും.  രജിസ്‌ട്രേഷന് എത്തുന്ന കായിക താരങ്ങള്‍ നിര്‍ബന്ധമായും തങ്ങളുടെ ഫോട്ടോ പതിച്ച എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്. നേരിട്ട് വരുന്നവര്‍ക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. രജിസ്‌ട്രേഷന്‍ ഓഫീസിന്റെ ഉദ്ഘാടനം രാവിലെ 10.30 ന് കെ.എം. മാണി എം.എല്‍.എ. നിര്‍വ്വഹിക്കും. മത്സരത്തിനായി ആദ്യം എത്തിച്ചേരുന്ന ജില്ലാ ടീമിന് നല്‍കി ജോസ് കെ. മാണി എം.പി. രജിസ്‌ട്രേഷന്‍ സാമഗ്രികളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിക്കും.  രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ രജിസ്‌ട്രേഷന്‍ കമ്മറ്റിയുടെ ഇതോടൊപ്പമുള്ള കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സംബന്ധമായിട്ടുള്ള വിവരങ്ങള്‍ക്ക് കണ്‍വീനര്‍ സിബി ആന്റണി, 9446608780 എന്ന നമ്പരില്‍ ബന്ധപ്പെടണം.

Single content advertisement bottom
News Feed
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സ്‌കൂള്‍ കായികോത്സവം: കായിക ഉപകരണങ്ങള്‍ എത്തി

സ്റ്റേഡിയത്തിന്റെ പേരുമാറ്റം കെട്ടുകഥ: ചെയര്‍പേഴ്‌സണ്‍

Related posts
Your comment?
Leave a Reply