Thursday 23rd November 2017

സ്‌കൂള്‍ കായികോത്സവം കമാനങ്ങള്‍ ഉയര്‍ന്നു; ആരവം ഉയരുകയായ്

33 Viewed Editor 0 respond

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനായി സ്ഥാപിക്കുന്ന സ്വാഗത കമാനങ്ങള്‍ കെ.എം. മാണി എം.എല്‍.എ. വീക്ഷിക്കുന്നു.

പാലാ: പാലായില്‍ ഒക്‌ടോബര്‍ 20-ന് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സമര്‍പ്പണവും വന്‍ ആഘോഷമാക്കുന്നതിനായുള്ള കൂറ്റന്‍ പ്രചരണബോര്‍ഡുകളും വലിയ ഹോര്‍ഡിങ്ങുകളും സ്വാഗത കമാനങ്ങളും നഗരത്തിലെങ്ങും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്റ്റേഡിയം ജംഗ്ഷനില്‍ ലോകപ്രശസ്ത കായികതാരങ്ങളുടെ കട്ടൗട്ടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. നഗരഹൃദയമായ കുരിശുപള്ളി കവലയിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രമുഖ അത്‌ലറ്റുകളുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നു. സ്റ്റേഡിയത്തിനു സമീപമുള്ള കെട്ടിടങ്ങള്‍ എല്ലാം എല്‍.ഇ.ഡി. ലൈറ്റുകളാല്‍ അലങ്കരിച്ച് വെള്ളിവെളിച്ചം പകരുന്നതിനായുള്ള നടപടികളും നടന്നുവരുന്നു. പാലായിലെ വ്യാപാരി സമൂഹം ഒറ്റക്കെട്ടായി കായികോത്സവം നഗരത്തിന്റെ ഉത്സവമാക്കി മാറ്റുന്നതിന് വേണ്ടി നേരത്തെത്തന്നെ പിന്തുണ അറിയിക്കുകയും സ്വാഗത കമാനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. കോട്ടയം റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പാലാ, ഈരാറ്റുപേട്ട, തൊടുപുഴ, പൊന്‍കുന്നം, വൈക്കം റോഡ് ഭാഗങ്ങളിലെല്ലാം സ്വാഗത ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. പ്രചാരണത്തിന്റെ ചുമതല വഹിക്കുന്ന ബൈജു കൊല്ലംപറമ്പിലും ജയ്‌സണ്‍ മാന്തോട്ടവും പരമാവധി പ്രചാരണം എത്തിക്കുവാന്‍ അക്ഷീണ പരിശ്രമത്തിലാണ്. പുതിയ കൂടുതല്‍ വ്യത്യസ്ത പ്രചാരണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഇവര്‍. നിരവധി ഏജന്‍സികള്‍ സ്‌പോണ്‍സര്‍ഷിപ്പിനായി എത്തിയത് പബ്ലിസിറ്റി കമ്മറ്റിക്ക് തുണയായി.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സ്റ്റേഡിയത്തിന്റെ പേരുമാറ്റം കെട്ടുകഥ: ചെയര്‍പേഴ്‌സണ്‍

അപകടാവസ്ഥയിലായ ആംഗന്‍വാടി പുനര്‍നിര്‍മ്മിക്കുന്നതിന് വിലങ്ങുതടിയിട്ട് പഞ്ചായത്ത്

Related posts
Your comment?
Leave a Reply