Thursday 23rd November 2017

സ്‌കൂള്‍ കായികോത്സവം: കായിക ഉപകരണങ്ങള്‍ എത്തി

33 Viewed Editor 0 respond

പാലാ: 61-ാം സംസ്ഥാന കായികോത്സവത്തിനായുള്ള കായിക ഉപകരണങ്ങള്‍ പാലായില്‍ എത്തി. ആദ്യഘട്ട ഉപകരണങ്ങള്‍ ലോറികളില്‍ സ്റ്റേഡിയം കോംപ്ലക്‌സിലെ മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പാലാ: 61-ാം സംസ്ഥാന കായികോത്സവത്തിനായുള്ള കായിക ഉപകരണങ്ങള്‍ പാലായില്‍ എത്തി. ആദ്യഘട്ട ഉപകരണങ്ങള്‍ ലോറികളില്‍ സ്റ്റേഡിയം കോംപ്ലക്‌സിലെ മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹര്‍ഡില്‍സ്, പോള്‍വാള്‍ട്ട് മാറ്റ്, ഹൈജംപ് മാറ്റ് എന്നീ ഉപകരണങ്ങളാണ് ഇവിടെ എത്തിച്ചിട്ടുള്ളത്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കൈവശം സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ കായികോത്സവത്തിനായി അനുവദിക്കുകയായിരുന്നു. പുതിയ ഉപകരണങ്ങളാണ് കൂടുതലായി എത്തിച്ചിട്ടുള്ളത്.  തുടര്‍ച്ചയായ മത്സരങ്ങളും പരിശീലനങ്ങളും നടക്കുന്ന ഈ ആധുനിക സ്റ്റേഡിയത്തിനാവശ്യമായ എല്ലാവിധ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് കായികതാരങ്ങളും പരിശീലകരും അധ്യാപകരും ആവശ്യപ്പെട്ടിട്ടുണ്ട്. 21.68 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ള ഈ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയ നിര്‍മ്മാണത്തിന് ഇതേവരെ 19.50 കോടി രൂപ മാത്രമെ അനുവദിച്ചിട്ടുള്ളൂ. അവശേഷിക്കുന്ന തുക ലഭ്യമാക്കി എല്ലാവിധ കായിക ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് കെ.എം. മാണി എം.എല്‍.എ. ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ട് മാസങ്ങളിലേക്ക് വിവിധ സ്ഥാപനങ്ങളുടെ കായിക മത്സരങ്ങള്‍ക്ക് സ്റ്റേഡിയം കാലേക്കൂട്ടി ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ പുതിയ ഉപകരണങ്ങള്‍ ഇവിടെ സ്ഥിരമായി ലഭ്യമാക്കണമെന്ന് നഗരസഭാദ്ധ്യക്ഷ ലീന സണ്ണിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സംസ്ഥാന സ്‌കൂള്‍ കായികോത്സവം ലോഗോ പ്രകാശനം ചെയ്തു

സ്‌കൂള്‍ കായികമേള: ദീപശിഖ ഇന്ന് കൊട്ടാരമറ്റത്ത് സ്വീകരിക്കും

Related posts
Your comment?
Leave a Reply