Thursday 23rd November 2017

അപകടാവസ്ഥയിലായ ആംഗന്‍വാടി പുനര്‍നിര്‍മ്മിക്കുന്നതിന് വിലങ്ങുതടിയിട്ട് പഞ്ചായത്ത്

33 Viewed Editor 0 respond

പൂവത്തോട്: കെട്ടിടം തകര്‍ന്ന് കുഞ്ഞുങ്ങള്‍ക്ക് അപകടം പറ്റുമെന്ന് മനസ്സിലാക്കി പുനര്‍നിര്‍മ്മാണത്തിന് വേണ്ടത്ര പണം പഞ്ചായത്തില്‍ നിന്നും നബാര്‍ഡില്‍ നിന്ന് ലഭ്യമല്ലാതായപ്പോള്‍ ഏ.കെ. ആന്റണിയുടെ എം.പി. ഫണ്ടില്‍ നിന്നും നാട്ടുകാര്‍ 15 ലക്ഷം രൂപാ ലഭ്യമാക്കിയപ്പോള്‍ മീനച്ചില്‍ പഞ്ചായത്ത് പണി മുടക്കുന്നതായി ആരോപണം. കുതന്ത്രത്തിനെതിരെ നാട്ടുകാര്‍ രോഷാകുലരായി.  ഒക്‌ടോബര്‍ 31-നകം ആംഗന്‍വാടി പൊളിച്ചു നീക്കാത്തപക്ഷം കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ ആംഗന്‍വാടി ഗുണഭോക്തൃസമിതി തീരുമാനിച്ചു. ഉദാരമതികള്‍ ആംഗന്‍വാടിക്ക് ദാനമായി നല്‍കിയ 3 സെന്റും കെട്ടിടത്തിനാവശ്യമായി വന്നാല്‍ ഒരു സെന്റുംകൂടി അധികം നല്‍കാമെന്ന് പറഞ്ഞിട്ടുകൂടി അതുപോരാ 6 സെന്റ് വേണമെന്ന ഉടക്കുമുടന്തന്‍ നയമുന്നയിച്ചാണ് ജീര്‍ണ്ണാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കാന്‍ തടസ്സം നിന്ന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഭരണകൂടം കാലതാമസം വരുത്തുന്നത്. ഇതുമൂലം ഫണ്ട് ലാപ്‌സാകുമോ എന്ന ഭയാശങ്കയിലാണ് നാട്ടുകാര്‍. ദാനം നല്‍കുന്നവരുടെമേല്‍ കുതിര കയറുന്ന കുത്സിത നീക്കത്തെ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും എതിര്‍ക്കുകയാണ്. വാര്‍ഡ് മെമ്പര്‍ ജെസി ജോസ് പുലിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ച ഗുണഭോക്തൃയോഗത്തില്‍ പ്രസാദ് കൊണ്ടൂപ്പറമ്പില്‍, മിനി തോമസ്, ഏലമ്മ ജോയി അരിമറ്റം, ഉഷ ഗോപാലകൃഷ്ണന്‍ പുതുപ്പള്ളി, ഷൈലജ ഷാജി എന്നിവര്‍ സംസാരിച്ചു.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സ്‌കൂള്‍ കായികോത്സവം കമാനങ്ങള്‍ ഉയര്‍ന്നു; ആരവം ഉയരുകയായ്

Related posts
Your comment?
Leave a Reply