കഞ്ചാവു വില്‍പനയ്‌ക്കെത്തിയ രണ്ടു യുവാക്കള്‍ പൂവരണിയില്‍ പിടിയിലായി

പാലാ: കഞ്ചാവുമായി എത്തിയ രണ്ടുയുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. വൈക്കം വെള്ളൂര്‍ ഇറുമ്പയം ഭാഗത്ത് വടയാറ്റില്‍ വീട്ടില്‍ വി.എം ഫൈസല്‍(21), എറണാകുളം അരയന്‍കാവ് ഭാഗത്ത് പുറത്തേറ്റ് വീട്ടില്‍ ടി.എസ് റിനാസ് (19) എന്നിവരാണ് പിടിയിലായത്.

മീനച്ചില്‍, പൂവരണി മേഖലയില്‍ ചെറുപൊതികളില്‍ 40ഗ്രാം കഞ്ചാവുമായി വില്‍പനയ്‌ക്കെത്തിയപ്പോഴാണ് പിടിയിലായത്. പാലാ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിറിള്‍ കെ മാത്യൂസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ് അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ജെ എബ്രാഹം, കെ.വി അനീഷ്‌കുമാര്‍, എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Share this Post :

No comments yet.

Leave a Reply