കളിക്കുന്നതിനിടെ തല കലത്തില്‍ കുടുങ്ങിയ രണ്ടുവയസുകാരനെ അഗ്നിരക്ഷാസേന രക്ഷിച്ചു

അഗ്നിരക്ഷാസേനാംഗങ്ങള്‍ കലം മുറിച്ചുമാറ്റി കുട്ടിയെ രക്ഷിക്കുന്നു.

പാലാ: കളിക്കുന്നതിനിടയില്‍ തല കലത്തിനുള്ളില്‍ കുടുങ്ങിയ രണ്ടുവയസുകാരനെ അഗ്നിരക്ഷാസേന മോചിപ്പിച്ചു. ഇടപ്പാടി പാമ്പൂരാംപാറ വടക്കേടത്ത് ഹരി-സുജ ദമ്പതിമാരുടെ മകന്‍ അദ്വൈതിനെയാണ് അഗ്നിരക്ഷാസേനയെത്തി മോചിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. വീട്ടില്‍ സൂക്ഷിച്ചിരുന്ന അലുമിനിയം കലത്തിലാണ് കുട്ടിയുടെ തല കുടുങ്ങിയത്. വീട്ടുകാര്‍ കലം ഊരിയെടുക്കാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്ത് കുട്ടിയെ രക്ഷിക്കുകയായിരുന്നു.

സ്റ്റേഷന്‍ ഓഫീസര്‍ കെ ആര്‍ഷാജിമോന്‍, ഉദ്യോഗസ്ഥരായ കെ എസ് ബിജുമോന്‍, ഗോപാലകൃഷ്ണന്‍, കെ പി സന്തോ് കുമാര്‍, കെ കെ മനോജ്, അനൂപ്, സിബി. അരുണ്‍ എന്നിവരാണ് കുട്ടിയെ രക്ഷിച്ചത്.

Share this Post :

No comments yet.

Leave a Reply