കൈപ്പള്ളിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്കേറ്റു; അപകടം സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു മടങ്ങവേ

ഈരാറ്റുപേട്ട: കൈപ്പള്ളി- ഏന്തയാര്‍ റോഡില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. കട്ടപ്പന സ്വദേശി ഷാജി(43), കൈപ്പള്ളി സ്വദേശി സാബു(49), ഏന്തയാര്‍ സ്വദേശി ചന്ദ്രന്‍(60) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഓട്ടോ ഡ്രൈവറായ ചന്ദ്രന്റെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അപകടമുണ്ടായത്. കൈപ്പള്ളിയില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് അപകടം. വാഹനം നൂറു മീറ്ററോളം താഴേക്ക് പലതവണ മറിഞ്ഞശേഷം മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തില്‍പെട്ടവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Share this Post :

No comments yet.

Leave a Reply