പാലാ ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറി പ്രവര്‍ത്തനമാരംഭിച്ചു; പ്രതിദിന വാടക ആയിരം രൂപ

പാലാ: ജനറല്‍ ആശുപത്രിയില്‍ ആധുനിക മോര്‍ച്ചറിയും പോസ്റ്റ്‌മോര്‍ട്ടം യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചു. ദിവസേന ആയിരം രൂപയാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിന് വാടക. ഓരോ അധികദിവസത്തിനും 500രൂപവീതം വാടകയായി ആശുപത്രി വകസന സമിതിക്കു നല്‍കണം. എട്ടു ഫ്രീസറുകളോടുകൂടിയതാണ് മോര്‍ച്ചറി.

കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ് ഭരണാനുമതി നല്‍കിയത്. 72 ലക്ഷം രൂപ വിനിയോഗിച്ചാണ് മോര്‍ച്ചറിക്കായി പുതിയ കെട്ടിടം നിര്‍മിച്ചത്. മൃതദേഹം സൂക്ഷിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ ദിവസേന രണ്ടായിരം രൂപവരെ ഈടാക്കുമ്പോള്‍ കുറഞ്ഞ ചിലവില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ പാലാ ജനറല്‍ ആശുപത്രിയില്‍ സൗകര്യമൊരുങ്ങുകയാണ്.

ഒരേസമയം എട്ടു മൃതദേഹങ്ങള്‍ പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാം ഒരേസമയം രണ്ടു പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ നടത്തുന്നതിനും ഇന്‍ക്വസ്റ്റ് തയാറാക്കുന്നതിനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്. നിലവില്‍ കോട്ടയത്തുമാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള സൗകര്യമുള്ളത്.

Share this Post :

No comments yet.

Leave a Reply