മൂന്നിലവില്‍ വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചു

മൂ്ന്നിലവ് വാളകം തടത്തിലാനിക്കല്‍ വില്‍സണ്‍ ജോസഫിന്റെ വീട് കത്തിനശിച്ചനിലയില്‍

ഈരാറ്റുപേട്ട: വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചു. ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് വാളകം തടത്തിലാനിക്കല്‍ വില്‍സണ്‍ ജോസഫിന്റെ വീടാണ് ചൊവ്വാഴ്ച 12മണിയോടെ പൂര്‍ണമായും കത്തിനശിച്ചത്. വീട്ടില്‍ ആരും ഇല്ലായിരുന്നു. സമീപവാസികള്‍ എത്തിയാണ് തീയണച്ചത്. കട്ടില്‍, കസേര, മേശ തുടങ്ങിയ ഉപകരണങ്ങളും അഗ്നിക്കിരയായി. വസ്ത്രങ്ങള്‍, സ്ഥലത്തിന്റെ ആധാരം, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ മുഴുവന്‍ രേഖകളും കത്തിനശിച്ചു.

Share this Post :

No comments yet.

Leave a Reply