കായികപ്രേമികള്‍ക്ക് ആവേശമായി രാമപുരം മാരത്തണ്‍

പാലാ: രാമപുരം മാരത്തണ്‍ കായികപ്രേമികള്‍ക്ക് ആവേശമായി. വിവിധ ജില്ലകളില്‍ നിന്നെത്തിയ കായികതാരങ്ങള്‍ വിവിധയിനങ്ങളില്‍ മാറ്റുരച്ചു. രാമപുരം സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച മാരത്തണ്‍ നീറന്താനം, കിഴതിരി, കോട്ടമല, ഇടിയനാല്‍ വഴി രാമപുരത്ത് തിരിച്ചെത്തി. 35 മിനിറ്റുകള്‍ കൊണ്ട് വിജയികള്‍ 11 കിലോമീറ്റര്‍ ദൂരം ഓടിയെത്തി. സ്ത്രീകള്‍ക്കും 60 വയസുകഴിഞ്ഞവര്‍ക്കുംവേണ്ടി നാലുകിലോമീറ്റര്‍ ഓട്ടവും കുട്ടികള്‍ക്കുവേണ്ടി രണ്ടു കിലോമീറ്റര്‍ മത്സരവും സംഘടിപ്പിച്ചിരുന്നു. വിജയികള്‍ക്ക് അമ്പതിനായിരം രൂപയും വള്ളോപ്പള്ളി ട്രോഫികളും സമ്മാനിച്ചു. 11 കിലോമീറ്റര്‍ മാരത്തണില്‍ റ്റിബിന്‍ ജോസഫിന്(എംഎ കോളജ് കോതമംഗലം) ഒന്നാം സ്ഥാനം ലഭിച്ചു.സമാപന സമ്മേളനം കേരളാ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. സി.ടി രാജന്‍ അധ്യക്ഷത വഹിച്ചു.

Share this Post :

No comments yet.

Leave a Reply