കൂലി കൂട്ടും; മാപ്പു പറഞ്ഞ മൂന്നു ജീവനക്കാരെ തിരിച്ചെടുക്കും; രാമപുരത്തെ ബസ് സമരം പിന്‍വലിച്ചു

പാലാ: ഒരാഴ്ചയായി തുടരുന്ന പാലാ-രാമപുരം-കൂത്താട്ടുകുളം റൂട്ടിലെ അകാശാല ബസ് കമ്പനിയുടെ സമരം പിന്‍വലിച്ചു. രാമപുരം സിഐ ഓഫീസില്‍ മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ധാരണപ്രകാരം തൊഴിലാളികള്‍ക്ക് കൂലി കൂട്ടിനല്‍കും. സാമ്പത്തിക ക്രമക്കേട് നടത്തിയ മൂന്ന് തൊഴിലാളികളെ മാപ്പുപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി തിരിച്ചെടുക്കും. രാമപുരം വഴിയുള്ള കമ്പനിയുടെ 15 ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. സര്‍വീസുകള്‍ മുടങ്ങിയത് ഈ റൂട്ടില്‍ യാത്രാക്ലേശത്തിന് ഇടയാക്കിയിരുന്നു.

Share this Post :

No comments yet.

Leave a Reply