കേന്ദ്രീയ സ്‌കൂള്‍ കായികമേള ചൊവ്വാഴ്ച പാലായില്‍

പാലാ: കോട്ടയം ജില്ലയില്‍ കേന്ദ്രസിലബസ് അടിസ്ഥാനമാക്കിയുള്ള വിദ്യാലയങ്ങളിലെ കുട്ടികളുടെ കായകമേള ചൊവ്വാഴ്ച പാലാ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയത്തില്‍ നടക്കും.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പരിപാടി. സിബിഎസ്ഇ, ഐസിഎസ്ഇ, നവോദയ എന്നിവയുള്‍പ്പെടെയുള്ള സ്‌കൂളുകളില്‍ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്. വിജയികള്‍ക്ക് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതലമേളയില്‍ പങ്കെടുക്കാം.

45ലേറെ സ്‌കൂളുകളില്‍ നിന്നായി എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍ ചെയര്‍മാനായും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കണ്‍വീനറും അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ സെക്രട്ടറിചീഫ് കോ ഓര്‍ഡിനേറ്ററുമായി സംഘാടക സമിതി നേതൃത്വം വഹിക്കും.

കേന്ദ്രീയ സിലബസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും പ്രാധാന്യമുള്ള കായികയിനങ്ങളിലായിരിക്കും മത്സരമെന്ന് സംഘാടകര്‍ അറിയിച്ചു.

Share this Post :

No comments yet.

Leave a Reply