മീനച്ചിലാറ്റില്‍ അഴുകിയ മത്സ്യവും അവശിഷ്ടങ്ങളും തള്ളി

ഈരാറ്റുപേട്ട: അരുവിത്തുറ കോളജ് ജംഗ്ഷന്‍ പാലത്തില്‍ നിന്ന് അഴുകിയ മത്സ്യങ്ങളും മത്സ്യാവശിഷ്ടങ്ങളും തള്ളി മീനച്ചിലാര്‍ മലിനമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ കടുത്ത ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് ആറ്റിലും പാലത്തിലും അഴുകിയ മത്സ്യം കണ്ടെത്തിയത്. കുറച്ചുനാളുകളായി ഇവിടെ ആറ്റിലേക്ക് മാലിന്യം തള്ളുന്നത് വ്യാപകമാണെന്ന് നാട്ടുകാര്‍ പറയുന്നു. മുമ്പും ഇത്തരത്തില്‍ മത്സ്യാവശിഷ്ടങ്ങള്‍ തള്ളിയത് കണ്ടെത്തിയിരുന്നു.

സമീപത്തെ റസിഡന്റ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പാലത്തില്‍ വീണുകിടന്നിരുന്ന മത്സ്യാവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കി.

വേനല്‍ രൂക്ഷമാകുകയും നദിയിലെ ജലനിരപ്പ് താഴുകയും ചെയ്യുന്ന സമയത്താണ് സാമൂഹികവിരുദ്ധരുടെ വെള്ളം മലിനമാക്കുന്ന നടപടി.

Share this Post :

No comments yet.

Leave a Reply