കുറവലിങ്ങാട് മര്‍ത്ത്മറിയം പള്ളി ഇനി മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടനദേവാലയം

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോനപള്ളി ഇനി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം എന്ന് അറിയപ്പെടും. ഇതു സംബന്ധിച്ച് മെത്രാന്‍ സിനഡിന്റെ ഔദ്യോഗിക തീരുമാനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപിച്ചു.

നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പിനുശേഷം നല്‍കിയ വിശേഷാല്‍ സന്ദേശത്തിലാണ് പ്രഖ്യാപനം നടത്തിയത്. ഡിക്രി മാര്‍ ജോസഫ് കല്ലറങ്ങാട്ട് വായിച്ചു.

സീറോ മലബാര്‍ സഭയില്‍ ഒരു ഇടവക ദേവാലയത്തിന് സിനഡ് ഒരു പ്രത്യേക പദവി നല്‍കുന്നത്. 2018 ജനുവരി എട്ടുമുതല്‍ 13വരെ കാക്കനാട് നടന്ന സിനഡിലാണ് ഈ തീരുമാനമെടുത്തത്. അര്‍ഹമായ അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് വികാരി റവ.ഡോ.ജോസഫ് തടത്തില്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖേന സിനഡിന് അപേക്ഷ നല്‍കിയിരുന്നു. പാശ്ചാത്യസഭയില്‍ പ്രമുഖ ദേവാലയങ്ങള്‍ക്ക് ബസിലിക്ക പദവി നല്‍കുന്ന പതിവുണ്ട്. റോമില്‍ ലത്തീന്‍ സഭാ ദേവാലയങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നനാലു മേജര്‍ ബസിലിക്കകള്‍ക്ക് തുല്യമായ പദവിയിലേക്ക് സീറോ മലബാര്‍ സഭയില്‍ കുറവിലങ്ങാട് പള്ളിയും ഉയര്‍ത്തപ്പെട്ടു.

Share this Post :

No comments yet.

Leave a Reply