വാഗമണ്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിനു തുടക്കമായി

വാഗമണ്‍: വാഗമണ്‍ അന്താരാഷ്ട്ര പാരാ ഗ്ലൈഡിംഗ് ഫെസ്റ്റ് ജോയ്‌സ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. ഡിടിപിസി ഇടുക്കിയും വാഗമണ്‍ ഡിഎംസിയും വിശ്വാസ് ഫൗണ്ടേഷനും ചേര്‍ന്നാണ് ഫെസ്റ്റ് നടത്തുന്നത്. വാഗമണ്‍ ആംഫി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ഇഎസ് ബിജിമോള്‍ അധ്യക്ഷത വഹിച്ചു.

രണ്ടായിരത്തോളം ആളുകള്‍ പാരാഗ്ലൈഡിംഗിനായി പേരു നല്‍കിയിരുന്നു.3500രൂപയാണ് ഫീസ്. പൈലറ്റുമാര്‍ക്കൊപ്പം പറക്കുന്നവര്‍ക്കും ഇത്തവണ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുള്ളതായി സംഘാടകര്‍ പറഞ്ഞു.

സ്‌കൈ സൈക്കിള്‍, വാലി ക്രോസിംഗ്, കമാന്‍ഡോ നെറ്റ്, ട്രംബോലിന്‍, ട്രഞ്ച് ട്രംബോലിന്‍, പെയിന്റ് ബോള്‍, ആര്‍ച്ചറി, ബോട്ടില്‍ ഷൂട്ടിംഗ്, ലാന്‍ഡ് സോര്‍ബിംഗ്, വാട്ടര്‍ സോര്‍ബ്, പെഡല്‍ ബോട്ട്, കിഡ്‌സ് സോണ എന്നീ ഇനങ്ങളാണ് ഫെബ്രുവരി പതിനെട്ടുവരെനീളുന്ന ഫെസ്റ്റിലുണ്ടാവുക.

വാഗമണ്‍ പൈന്‍വാലിയില്‍ നിന്ന്ഒന്നരകിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആത്മഹത്യാ മുനമ്പിനടുത്തുള്ള ഫെസ്റ്റ് സ്ഥലത്തെത്താം. രാവിലെ ഒമ്പതരമുതല്‍ അഞ്ചുമണിവരെയാണ് പ്രവേശം.

Share this Post :

No comments yet.

Leave a Reply