കുറവിലങ്ങാട് പള്ളി: തപാല്‍ വകുപ്പ് പ്രത്യേക കവര്‍ പുറത്തിറക്കി

കുറവിലങ്ങാട് പള്ളിയെ ആസ്പദമാക്കി തപാല്‍വകുപ്പ് പ്രത്യേക കവറിന്റെ ആദ്യ പതിപ്പ് ജോസ് കെ മാണി എംപി ഏറ്റുവാങ്ങുന്നു.

പാലാ: കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനപള്ളിയെ ആസ്പദമാക്കി തപാല്‍വകുപ്പ് പ്രത്യേക കവര്‍ പുറത്തിറക്കി. പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ റിജന്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സുമതി രവിചന്ദ്രന്‍, ജോസ് കെ മാണി എംപിക്ക് നല്‍കി പ്രത്യേക കവര്‍ പ്രകാശനം ചെയ്തു.

കുറവിലങ്ങാട് പള്ളിയുടെ മൈസ്റ്റാമ്പ് പ്രകാശനം കോട്ടയം പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് അലക്‌സിന്‍, മോന്‍സ് ജോസഫ് എംഎല്‍എയ്ക്ക് നല്‍കി നിര്‍വഹിച്ചു.

തപാല്‍വകുപ്പിന്റെ മൈസ്റ്റാമ്പ് സൗകര്യത്തോടുകൂടിയ പ്രത്യേക കൗണ്ടറും പ്രവര്‍ത്തനമാരംഭിച്ചു. സ്വന്തം ഫോട്ടോ ഉള്‍പ്പെടുത്തിയ സ്വന്തമാക്കാവുന്ന മൈ സ്റ്റാമ്പ് കൗണ്ടറില്‍ ലഭ്യമാണ്.

Share this Post :

No comments yet.

Leave a Reply