കുറവിലങ്ങാട് മൂന്നുനോമ്പ്: കപ്പല്‍ പ്രദക്ഷിണം ചൊവ്വാഴ്ച

കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ മൂന്നു നോമ്പു തിരുനാളിനോടനുബന്ധിച്ചു നടന്ന പ്രദക്ഷിണം.

കുറവിലങ്ങാട്: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തിലെ മൂന്നു നോമ്പുതിരുനാളിന്റെ ഭാഗമായുള്ള കപ്പല്‍ പ്രദക്ഷിണം 23ന് നടക്കും. ചൊവ്വാവ്ച ഉച്ചയ്ക്ക് ഒന്നിന് തപ്പല്‍ പ്രദക്ഷിണം ആരംഭിക്കും.

ക്രൈസ്തവ പാരമ്പര്യമുള്ള കുറവിലങ്ങാട്ട് മുന്നുനോമ്പു തിരുനാളും കപ്പല്‍ പ്രദക്ഷിണവും ആരംഭകാലം മുതലേ തുടങ്ങിയെന്നാണ് വിശ്വാസം. കടല്‍ പാരമ്പര്യം അവകാശപ്പെടുന്ന കടപ്പൂര് നിവാസികള്‍ക്കാണ് കപ്പല്‍ വഹിക്കാനുള്ള അവകാശം. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം വലിയപള്ളിയില്‍ നിന്നും കപ്പല്‍ മുറ്റത്ത് എത്തിക്കും.കടപ്പൂരു നിവാസികളുടെ കരങ്ങളില്‍ ഒരേതാളത്തിലും വേഗത്തിലും കപ്പല്‍ ഉയര്‍ന്നു താഴുമ്പോള്‍ കടല്‍യാത്ര അനുസ്മരിക്കപ്പെടും. വലിയ പള്ളിയുടെ മുറ്റത്ത് കപ്പല്‍ ഓടുമ്പോള്‍ ചെറിയപള്ളിയില്‍ നിന്ന് തിരുസ്വരൂപങ്ങള്‍ വഹിച്ചുള്ള പ്രദക്ഷിണം ആരംഭിച്ച് കുരിശിന്‍തൊട്ടിയിലേക്ക് എത്തും.

തിരുനാളില്‍ തിരുസ്വരൂപങ്ങള്‍ വഹിക്കുന്നത് കാളികാവ് കരക്കാരും മുത്തുക്കുടകള്‍ വഹിക്കുന്നത് മുട്ടുചിറയിലെ കണിവേലില്‍ കുടുംബക്കാരുമാണ്. ഇടവകയിലെ 81 കുടുംബക്കൂട്ടായ്മകളില്‍ നിന്നുള്ള പ്രതിനിധികളെയും മുത്തുക്കുടകള്‍ വഹിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share this Post :

No comments yet.

Leave a Reply